ശീതക്കാറ്റിൽ വലഞ്ഞ് അമേരിക്ക; 9 മരണം, വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കുന്ന ‘ഫേൺ’ശീതക്കാറ്റിൽ ജനജീവിതം ദുസഹമാകുന്നു. ശീതക്കാറ്റിനെ തുടർന്ന് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ശീതക്കാറ്റിനെ തുടർന്ന് 17,000 വിമാനസർവീസുകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗത സംവിധാനങ്ങൾ താറുമാറായി. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കൊടുങ്കാറ്റിന്റെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് ഐസ് ആണെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് മരങ്ങൾക്ക് കേടുപാടുകൾ വരുത്താനും വൈദ്യുതി ലൈനുകൾ തകർക്കാനും റോഡുകൾ സുരക്ഷിതമല്ലാതാക്കാനും സാധ്യതയുണ്ട്. കൊടുങ്കാറ്റ് വിർജീനിയ ഭാഗത്ത് എത്തിയപ്പോൾ…

Read More

പോത്തൻകോട് കൊലപാതകം: വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞയാളെ തിരിച്ചറിഞ്ഞു, മൂന്ന് പേർ പിടിയിൽ

  പോത്തൻകോട് കൊലപാതകത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്(22), മൊട്ട നിധീഷ്(24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെനന്നും റൂറൽ എസ് പി പികെ മധു പറഞ്ഞു ഡിവൈഎസ്പിമാർ, എ സി പി തുടങ്ങിയവർ പല സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കുറിച്ചുള്ള വിവരത്തിനായി പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അക്രമി സംഘത്തിൽ പതിനൊന്നോളം പേരുണ്ടെന്നാണ് സൂചന. സുധീഷിനെ കൊലപ്പെടുത്താൻ…

Read More

തനിക്കെതിരെയുള്ള മാധ്യമ വിചാരണ നിർത്തിവെക്കണം: ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി ​​​​​​​

തനിക്കെതിരെയുള്ള മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകി. ഒരു സ്വകാര്യ ചാനൽ നൽകിയ ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹരജി. താരത്തിന്റെ ഹർജി കോടതി നാളെ പരിഗണിക്കും. അതേ സമയം നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കോടതി അനുമതി നൽകി. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വെബ്‌സൈറ്റിൽ…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ ഏഴു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ 23 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈയിലും പരിസരത്തും മിതമായ മഴ പെയ്യുമെന്നും മേഖല കാലാവസ്ഥ…

Read More

ഡൽഹിയിൽ തിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവീസുകൾക്ക് അനുമതി; തീയറ്ററുകളും തുറക്കാം

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. തിങ്കളാഴ്ച മുതൽ ബസ്, മെട്രോ സർവീസുകൾക്ക് അനുമതിയുണ്ട്. ബസുകളിൽ കയറുന്ന യാത്രക്കാർ പുറകുവശത്ത് കൂടി കയറി മുൻ വാതിൽ വഴി ഇറങ്ങണം. സീറ്റിൽ ഇരുന്നുള്ള യാത്രക്ക് മാത്രമാണ് അനുമതി സിനിമാ തീയറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും പ്രവർത്തിക്കാം. അമ്പത് ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനാനുമതി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് നൂറ് പേർക്ക് പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളും അസംബ്ലി ഹാളുകളും തുറക്കാം. അമ്പത് ശതമാനം പേർക്ക് മാത്രമാണ് ഇവിടെയും അനുമതി

Read More

കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലിസ്…

Read More

കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു; ഗോവയിൽ ട്രെയിൻ പാളം തെറ്റി

മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 136 ആയി. ഇതിൽ 47 പേരും മരിച്ചത് റായ്ഗഢിലെ മണ്ണിടിച്ചിലിലാണ്. കോലാപൂർ, റായ്ഗഢ്, രത്‌നഗിരി, പാൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്. സതാര ജില്ലയിൽ മാത്രം 27 പേർ മരിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിലും നിരവധി പേര് മരിച്ചിട്ടുണ്ട്. റായ്ഗഡിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് 70 പേരെ കാണാതായി. സതാരയിലെ നാല് ഗ്രാമങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി. രത്‌നഗിരിയിലെ ചിപ്ലൂൺ കൊവിഡ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ…

Read More

പുൽപ്പള്ളിയിൽ മരം വെട്ടുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

പുൽപ്പള്ളി:പുൽപ്പള്ളി പാടിച്ചിറ- 60 കവലയിൽ സ്വാകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരത്തിന്റെ ചോല വെട്ടുന്ന തിനിടയിൽ ഇന്നലെ ഉച്ചയ്ക്കാണ് വടക്കുമ്പറത്ത് മുത്തു(58) ഷോക്കേറ്റ് മരിച്ചത് .മൃതദേഹം മനന്തവാടി ഗവ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ: നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബിഎൽഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവെക്കാൻ…

Read More