ഡിസംബർ 26ന് ശേഷം ശബരിമലയിൽ വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശബരിമലയിൽ ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും അടക്കം 299 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആളുകളുടെ ഇടപെടലും രോഗഭീഷണിയാണ്. അതിനാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക്…

Read More

ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

  ബംഗാളിൽ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന റസൽ ഹക്കാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹക്കിനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read More

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ എന്തെളുപ്പം; ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന്…

Read More

അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക്…

Read More

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി

രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. രാഹുൽഗാന്ധി അല്‍‌പ സമയത്തിനുള്ളില്‍ ലഖ്നൗവിലെത്തും. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്കു കൂടി ലഖിംപൂര്‍ സന്ദര്‍ശിക്കാം ലഖ്നൗവിലെത്തിയാൽ രാഹുലിനെ തടയുമെന്ന് ലഖ്നൗ പൊലീസ് കമ്മീഷണർ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി സീതാപ്പൂരില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയാണ് യാത്ര. യുപിയിൽ എത്താൻ രാഹുൽ…

Read More

കപ്പ ചലഞ്ച്; വെള്ളിലയിലെ കർഷകന് കൈത്താങ്ങായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

  കഴിഞ്ഞദിവസം വെള്ളിലയിലെ കർഷകന്റെ കപ്പ, കപ്പ ചലഞ്ചിലൂടെ ഏറ്റെടുക്കണമെന്ന മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹി സാദിഖലി വെള്ളിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ആ ചലഞ്ച് ഏറ്റെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി. ഏകദേശം ഒരു ടണ്ണോളമായിരുന്ന കപ്പയാണ് പ്രവർത്തകർ ഏറ്റെടുത്തത്.

Read More

ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് കോ​വി​ഡ്

  തിരുവനന്തപുരം: ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ അ​ട​ച്ചു. അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്ര​മു​ള്ള രോ​ഗി​ക​ള്‍​ക്ക് മാ​ത്രം ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യാ​ന്‍ അ​നു​മ​തി ന​ല്‍​കു​വാ​നാ​ണ് തീ​രു​മാ​നം. എ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. നിലവിൽ രോ​ഗി​ക​ളെ ബാ​ധി​ക്കാ​ത്ത​വി​ധ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജും കോ​വി​ഡ് വ്യാ​പ​നം ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ചു. നൂ​റി​ലേ​റെ പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത്.

Read More

ലോകായുക്ത ഓർഡിനൻസ്: സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, മുന്നോട്ടുപോകാൻ സിപിഎം

  ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലുള്ള എതിർപ്പുകൾ കണക്കിലെടുക്കില്ല. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു സിപിഐ നേരത്തെ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കാനം സിപിഐ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഓർഡിനൻസിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും…

Read More

വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്; 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന്…

Read More

മനുഷ്യത്വമില്ലാതെ നാട്ടുകാര്‍, അപസ്മാര രോഗികൂടിയായ ബെന്നി ചോര വാര്‍ന്നുകിടന്നത് എട്ട് മണിക്കൂറോളം: സംഭവം കോട്ടയത്ത്

ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുകൊണ്ടുമാത്രം ചോര വാര്‍ന്നു മരിച്ചു. രാത്രി 12 ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ അതിരമ്പുഴ സ്വദേശി ബെന്നിയാണ് മരിച്ചത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി ഉപേക്ഷിച്ചുപോകുകയായിരുന്നു.12.40 ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി. ഫയർഫോഴ്സെത്തി ആശുപത്രിയിലാക്കിയത് രാവിലെ 8.30 ന്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. അപസ്മാര രോഗിയാണ് ബെന്നിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  

Read More