മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. പ്രതിശ്രുത വരനും വീട്ടുകാര്‍ക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. മുമ്പ് ശൈവ…

Read More

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊല്ലായില്‍ ഗവ. എല്‍.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക മികവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആധുനിക ജീവിതത്തിനും തൊഴില്‍ കമ്പോളങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുയോജ്യമായ രീതിയിലേക്കെത്താന്‍ ഓരോ കുട്ടിയും പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മുന്‍പന്തിയിലാണെന്നും ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ…

Read More

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം…

Read More

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

  തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സര്‍വീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അഴിമതിക്കെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന്…

Read More

ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമം, രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നു: യുക്രൈൻ പ്രസിഡന്റ്

  യുക്രൈന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. തങ്ങളുടെ പ്രതിരോധം മറികടക്കാൻ എല്ലാതരത്തിലും ശത്രുക്കൾ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമമെന്നും സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു. രാത്രിയിൽ അവർ ആക്രമണം നടത്തും. ചെർണീവ്, സുമി, ഖർകീവ്, ഡോൺബാസ്, തെക്കൻ യുക്രൈൻ എല്ലാം അവർ ആക്രമിക്കും. കീവിലേക്കാണ് അവരുടെ ശ്രദ്ധ. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാൻ റഷ്യ എത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു കീവിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്ഫോടനം…

Read More

തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ…

Read More

കടുവാപ്പേടിയില്‍ വയനാട് പുല്‍പ്പള്ളി; ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

വയനാട് പുല്‍പ്പള്ളിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ കുടുംബത്തെ അറിയിച്ചില്ലെന്നാണ് പരാതി. ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ ഇന്ന് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു. വണ്ടിക്കടവ് കന്നാരം പുഴയുടെ ഓരത്തുനിന്ന് വിറക് ശേഖരിക്കാന്‍ എത്തിയതായിരുന്നു കൂമന്‍ മാരനും സഹോദരി കുള്ളിയും. വനാതിര്‍ത്തില്‍ നിന്ന് കടുവ കൂമനെ വലിച്ചിഴച്ച് മുക്കാല്‍ കിലോമീറ്റര്‍…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കും. ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. അതേസമയം രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണമെന്നറിയിച്ച് ഒരറിയിപ്പും വിവരവും കിട്ടിയിട്ടില്ലെന്ന് രാഹുൽ…

Read More

വയനാട് കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി ആണ് ഇയാൾ.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്

Read More

10 ബാങ്ക് അക്കൗണ്ടുകള്‍; ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍

ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍. പത്തു കോടി രൂപയിലേറെയാണ് ലഹരിക്കച്ചവടത്തിലൂടെ എഡിസണ്‍ സമ്പാദിച്ചത്. അന്വേഷണസംഘം കണ്ടെത്തിയ എഡിസന്റെ ലഹരി ഇടപാടിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. എഡിസന്റെ 10 ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിയ്ക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ എഡിസണ്‍ നടത്തിയത് 6000 ലഹരി ഇടപാടുകളുകളെന്നും എന്‍സിബി കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ ലഹരിപ്പണം വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എഡിസന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം…

Read More