മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം 4.30ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. കമ്മീഷന്റെ യോഗത്തിന് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത് കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വിഷു, ഈസ്റ്റർ, തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു….

Read More

ഷാഫി പറമ്പിലിന് എതിരായ അധിക്ഷേപ പരാമര്‍ശം: ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല. നിയമവശങ്ങളും മൊഴി വിവരങ്ങളും ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് ടൗണ്‍ സിഐ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ ആരോപിച്ചു. നരേദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ഷത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. പിന്നെ എന്ത് കൊണ്ട് ഷാഫിക്കെതിരായ പരാമര്‍ഷത്തില്‍ കോണ്‍ഗ്രസസ്സ് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നില്ല എന്നും…

Read More

കൊല്ലത്ത് വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ട വീട്ടമ്മ മരിച്ചു

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. നീരാവില്‍ ജങ്ഷനു സമീപം താമസിക്കുന്ന ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നകാര്യം പാലിയേറ്റീവ് നഴ്‌സ് മാര്‍ഗരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ബീറ്റ് ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയ നിലയിലായിരുന്നു….

Read More

സാമ്പത്തിക തിരിമറി; CPI മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പുറത്താക്കി

സി പി ഐ യിൽ നടപടി. മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പാർട്ടിയിൽ പുറത്താക്കി. സാമ്പത്തിക തിരിമറി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയെ വെല്ലുവിളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജെ സി അനിൽ ഉൾപ്പെടെ ഉള്ളവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ജെ സി അനിൽ എതിരായ നടപടി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് പി എസ് സുപാൽ വ്യക്തമാക്കി….

Read More

22ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  22-ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രസിദ്ധ നോവലിസ്റ്റും കഥാകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന് ലഭിക്കും. സമൂഹത്തില്‍ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി. കേശവദേവ് ഡയാബസ്‌ക്രീന്‍ കേരള പുരസ്‌കാരം പ്രശസ്ത ഡോ. തങ്കം സുബ്രഹ്മണ്യന് സമര്‍പ്പിക്കും.     മലയാള സാഹിത്യത്തിന്റെ ആധുനികോത്തരപരിണതിയെ ശക്തവും ഹൃദ്യവുമായി അടയാളപ്പെടുത്തുന്ന സുഭാഷ് ചന്ദ്രന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.   അപരിചിതയായ രോഗിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത…

Read More

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ…

Read More

ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു

ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകള്‍ ഈ മാസം അവസാനം വരെ സ്വീകരിക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്ളത്. 40 – 45 ദിവസത്തെ നിലവിലുള്ള ഹജ്ജ് പാക്കേജിന് പുറമെയാണ് 20 ദിവസത്തെ പാക്കേജ് കൂടി…

Read More

കോഴിക്കോട് വൻ സ്വർണവേട്ട; നേത്രാവതി എക്‌സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണവേട്ട. നേത്രാവതി എക്‌സ്പ്രസിൽ നിന്നും നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് ആർ പി എഫ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഇവ.  

Read More

പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം; 13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല

  പതിമൂന്ന് ദിവസത്തെ തുടർച്ചയായ ആക്രമണ – പ്രത്യാക്രമണങ്ങൾക്ക് ഒടുവിൽ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം.തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ രാത്രി പുതിയ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.     ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ “ഇറാൻ സമാധാനപരമായ ഒരു രാത്രിയാണ് പിന്നിട്ടത്” എന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.   ഇറാനുമായുള്ള ചർച്ചകൾ കൂടുതൽ ഗൗരവതരമായി…

Read More