തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.

Read More

ജനറല്‍ ടിക്കറ്റെടുക്ക് റിസര്‍വേഷന്‍ കോച്ചില്‍, ചോദ്യം ചെയ്തതിന് യുവതി ടിടിഇയെ മര്‍ദ്ദിച്ചെന്ന് പരാതി

  ഷൊർണൂർ: ട്രെയിനിനുള്ളില്‍ ടിടിഇ ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നല്‍കിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സില്‍ ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി.   തിങ്കളാഴ്ച രാത്രി ഏഴരയോടെ ഫറോക്കില്‍ വെച്ചാണ് സംഭവം. ഫറോക്കില്‍ നിന്നും കുറ്റിപ്പുറത്തേക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റെടുത്ത യുവതി റിസര്‍വേഷന്‍ കോച്ചില്‍ കയറി ഇരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ടി ടി ഇ സുജിത്ത് ടിക്കറ്റ്…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണ്, അടുത്തേക്ക് പോയി തടയുന്നില്ല, മൂക്കു പൊത്തി വേണം പോകാൻ’; സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നത്. കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്‌ നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകും. കോൺഗ്രസ്‌ വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്. ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിന്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു…

Read More

ഹാർദിക് പാണ്ഡ്യ അടക്കം നിരവധി പേർ ഭർത്താവിന്റെ ഒത്താശയോടെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

  ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ അടക്കം കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യയാണ് പരാതി നൽകിയത്. ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി തുടങ്ങിയവർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഭർത്താവിന്റെ ഒത്താശയോടെ നിരവധി ബിസിനസ്സുകാരും സുഹൃത്തുക്കളും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും മക്കളെയും…

Read More

പിങ്ക് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം; സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് ഹർജി മാറ്റിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്. നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം…

Read More

3 വർഷത്തിനിടെ 1500 ബോംബ് ഭീഷണി; കേരളത്തിലും സന്ദേശമെത്തി; എൻജിനീയറെ വലയിലാക്കി പൊലീസ്

  ചെന്നൈ ∙ കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു പരിഭ്രാന്തി സൃഷ്ടിച്ച തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌‌വെയർ എൻജിനീയർ വിമാനത്താവളത്തിൽ പിടിയിലായി. യുഎസിലെ ടെക്‌സസിൽ ജോലി ചെയ്യുന്ന ശരത് സുബ്രഹ്മണ്യം ശങ്കർ അവധിക്കു നാട്ടിലെത്തിയപ്പോഴാണു തമിഴ്നാട് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. മൂന്നു വർഷത്തിനിടെ 1500ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളാണു ലക്ഷ്യമാക്കിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം നൂറിലധികം കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ…

Read More

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി; ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് ട്വന്റിഫോറിനോട് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാന്‍ താത്പര്യം ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ദേവസ്വം ജീവനക്കാര്‍ക്ക് പങ്കെന്ന വിവരവും പുറത്ത്…

Read More

‘ പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ, വാതിൽക്കൽ നിന്ന് മാറാത്തത് പ്രകോപനം ഉണ്ടാക്കി’; FIR ൽ ഗുരുതര പരാമർശം

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആർ. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി. പരുക്കേറ്റ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെൺകുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ പ്രതിയായ സുരേഷ് കുമാർ…

Read More

ലോക പരിസ്ഥിതിദിനാചരണം; അരക്കോടി വൃക്ഷത്തൈകളൊരുക്കി വനംവകുപ്പ്

  കോഴിക്കോട്: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്‌ വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ട് നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനംവകുപ്പ്. ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. വൃക്ഷത്തൈവിതരണ പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതിദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും…

Read More

കോട്ടയത്ത് പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ​​​​​​​

  കോട്ടയം അയർകുന്നത്ത് പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മാലം ചെറുകരയിൽ അനന്തുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ഡിസംബറിൽ ഇയാൾ അറസ്റ്റിലായത്. ഈ ദൃശ്യങ്ങൾ ഇയാൾ കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Read More