എഐയും കസേരകളും മുതല്‍ യഥാര്‍ത്ഥ ഭക്തിയും വെള്ളാപ്പള്ളി നടേശനും വരെ; ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല

ആഗോള അയ്യപ്പസംഗമത്തെച്ചോല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നു. ഒഴിഞ്ഞുകിടന്ന കസേരമുതല്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം, വെള്ളാപ്പള്ളി നടേശനുള്ള അമിത പ്രാധാന്യം തുടങ്ങി നിരവധി ആരോപണങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. പമ്പയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന വന്‍ ജനാവലിയാണ് പങ്കെടുത്തത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബദല്‍ അയ്യപ്പ സംഗമം ഭക്തജന സംഗമം എന്നപേരിലായിരുന്നു നടന്നത്. ഇതോടെ യഥാര്‍ത്ഥ വിശ്വാസികളുടെ സംഗമം നടന്നത് പന്തളത്താണെന്നാണ്…

Read More

കുതിപ്പിന് സഡന്‍ ബ്രേക്ക്; സ്വര്‍ണവിലയിൽ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്…

Read More

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ തനൂജ് കുമാർ – ആര്യ ദമ്പതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനൽ‌ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനൽപ്പാളിയിൽ പിടിച്ച് വലിച്ചപ്പോൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി….

Read More

റെക്കോർഡിലേക്ക് ചുവടുവെച്ച അരങ്ങേറ്റം; അക്‌സർ പട്ടേലിന്റെ കരിയറിന് സ്വപ്‌നതുല്യമായ തുടക്കം

അരങ്ങേറ്റ പരമ്പരയിൽ തന്നെ നിരവധി നേട്ടങ്ങളാണ് അക്‌സർ പട്ടേൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 27 വിക്കറ്റുകളും അക്‌സർ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുകൾ പിഴുത അക്‌സറിന്റെ പ്രകടനമാണ് ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും അക്‌സർ മാറി. 2008ൽ ഇന്ത്യക്കെതിരെ അരങ്ങേറിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തിരുത്തിയത്. അജന്ത 26…

Read More

കിഴക്കമ്പലത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിച്ചു, പിന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എ; ആരോപണവുമായി സാബു എം ജേക്കബ്

കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ആരോപണവുമായി സാബു എം ജേക്കബ്. കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിച്ചെന്നും, ഇരുവരെയും നിയന്ത്രിക്കുന്നത് പി വി ശ്രീനിജിന്‍ ആണെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. ട്വന്റി20 ബിജെപിയുടെ നഴ്‌സറി സ്‌കൂള്‍ ആണെന്ന് പി വി ശ്രീനിജിന്‍ തിരിച്ചടിച്ചു വോട്ടെടുപ്പ് ദിനം വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെയാണ് ട്വന്റി20 രംഗത്തെത്തിയത്….

Read More

സ്ത്രീധന പീഡന വിവരം വീഡിയോ സന്ദേശമായി അയച്ച ശേഷം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

തിരുവല്ലൂര്‍: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു.തമിഴ്നാട്ടിലെ തിരുവല്ലൂര്‍ സ്വദേശിയായ ജ്യോതിശ്രീയാണ് പീഡനം സഹിക്കാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന വിവരം വീഡിയോ സന്ദേശമായി ബന്ധുക്കള്‍ക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ നിരന്തരം സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും, അതിനാല്‍ അവരാണ് മരണത്തിനുത്തരവാദികളെന്നും ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് തിരുമുല്ലയ്വയ് സ്വദേശിയായ ബാലമുരുകന്‍ ജ്യോതിശ്രീയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് ബാലമുരുകനും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം ജ്യോതിയുടെ കുടുംബം നല്‍കിയിരുന്നു. അറുപത് പവനും, 25…

Read More

ചരിത്രമെഴുതി കേരളം: ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്

ഫുട്‌ബോളിൽ ചരിത്രം രചിച്ച് കേരളം. ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം തകർത്തത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നേരത്തെ ഡ്യൂറന്റ് കപ്പ് കിരീടവും ഗോകുലം സ്വന്തമാക്കിയിരുന്നു. ജയത്തോടെ എ എഫ് സി കപ്പിനും ടീം യോഗ്യത നേടി. പതിനഞ്ച് കളികളിൽ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തിനെ തുണച്ചത് ഇന്ന്…

Read More

സേവാഗും യുവരാജും ഇന്നിറങ്ങുന്നു; ഇന്ത്യാ മഹാരാജാസ്-ഏഷ്യാ ലയൺസ് മത്സരം രാത്രി എട്ടിന്

  ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ അണിനിരത്തിയുള്ള ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ഒമാനിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. സോൺ ടെൻ, സോണി ടെൻ 1 ചാനലുകൾ വഴിയും സോണി ലിവ് ആപ്ലിക്കേഷൻ വഴിയും മത്സരം കാണാം വീരേന്ദർ സേവാഗാണ് ഇന്ത്യ മഹാരാജാസിന്റെ നായകൻ. പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളിലെ വിഖ്യാത താരങ്ങളാണ്…

Read More

എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി; ഒഡീഷയിൽ വൻ എടിഎം കവർച്ച

  ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത്‌ തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവർന്ന ശേഷം ATM മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.     പുലർച്ചെ 2 നും 2.30 നും ഇടയിൽ അഞ്ച് അജ്ഞാതർ മഹീന്ദ്ര താർ ഉപയോഗിച്ച് എടിഎം പുറത്തെടുത്ത് കുറച്ച് ദൂരെ ഉപേക്ഷിച്ചു പോയതായി പറയപ്പെടുന്നു….

Read More

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതിയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബി ജെ പി കോൺഗ്രസ് പ്രവർത്തകർ എത്തി. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം…

Read More