സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.     സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ…

Read More

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത്. മുന്‍ ജില്ലാ…

Read More

‘ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ചു’; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോയുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ആരോപണം. സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണം. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി…

Read More

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ”കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ലെ സുപ്രീം കോടതി പരാമര്‍ശം പ്രകാരം 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട. ഇതിലും കൂടുതല്‍…

Read More

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫഫ് ഡു പ്ലിസ്സിസ് ( 36*), മോയിന്‍ അലി (46) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് അനായാസ ജയമൊരുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. നേരത്തെ ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍…

Read More

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർദിശയിൽ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

Pencil Drawing Photo Maker Application

Pencil Photo Sketch is a pro photo editor app to make you an artist by editing and creating pencil sketches from photos. Pencil Photo Sketch is a pro colour editing app to turn your photos into beautiful hand-drawn pencil sketches or colour pencil sketches. Pick from your gallery or capture from your camera to generate…

Read More

വയനാട് ഹേമചന്ദ്രൻ കൊലക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

  വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിനി ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസിനോട് തട്ടിക്കയറി. പ്രതിയെ വൈദ്യ പരിശോധന നടത്തി. കേസിലെ 6 പ്രതികളിൽ 5 പേര് നേരത്തെ പിടിയിലായിരുന്നു. വനത്തിൽ കുഴിച്ച് മൂടിയ നിലയായിരുന്നു ഹേമചന്ദ്രനെ കണ്ടെത്തിയിരുന്നത്.     ‌അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, ലിബ, നൗഷാദ് എന്നിവരാണ് കേസിലെ…

Read More

പെട്ടിമുടി ദുരന്തം: നാല് പേർ മരിച്ചു, നാല് പേരെ രക്ഷപ്പെടുത്തി; നിരവധി പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് രക്ഷപ്പെടുത്തിയത് ഇവരെ മൂന്നാർ ആശുപത്രിയിൽ എത്തിച്ചു വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രാജമലയിൽ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മേഖലയിലേക്ക് എത്തുന്നതും ദുഷ്‌കരമാണ്. നാല് ലയങ്ങളിലായി 84 പേർ താമസിച്ചിരുന്നുവെന്നാണ് അറിയാനാകുന്നത്….

Read More

പണം കൈകാര്യം ചെയ്തതിൽ അശ്രദ്ധയുണ്ടായി; കെ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വം

  കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് അശ്രദ്ധയുണ്ടായി. പണമിടപാടുകളുടെ ദൈനംദിന വിവരങ്ങൾ നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നു ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രന്റെ മകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കേസിലെ മുഖ്യപ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Read More