വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ സെക്ഷനിൽ 33 കെ.വി മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ ( തിങ്കൾ ) രാവിലെ 6 മുതൽ 6:30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷനിലെ മട്ടപ്പാറ, ചിങ്ങേരി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (തിങ്കൾ ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൽപ്പറ്റ ഇലക്ട്രിക് സെക്ഷൻ പരിധിയിലെ കൽപ്പറ്റ ട്രാഫിക് പരിസരം, പിണങ്ങോട് ഭാഗത്ത് നിന്നുള്ള മൂരികാപ്പ്, ചോലപ്പുറം എന്നീ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.