തിരഞ്ഞെടുപ്പിൽ യുഡിഫ് നും LDF നും നിവർന്നു നിൽക്കാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ. രണ്ടു മുന്നണികൾക്കും മുഖം നഷ്ടപ്പെട്ടു. ED സ്വർണ്ണ കൊള്ള അന്വേഷിക്കുന്നത് തടയാൻ നീക്കം. ശബരിമല സ്വർണ്ണ കൊള്ള അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. അന്വേഷണ സംഘത്തിന് പിണറായി വിലങ്ങു വെച്ചു. മുൻ മന്ത്രി കടകംപള്ളിയുടെ ഇടപാടുകളുടെ തെളിവ് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സത്യം പുറത്തു വരാൻ സിപിഐഎംനു ആഗ്രഹം ഇല്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രിയങ്ക ഗാന്ധിയും സഹായിച്ചു. പരാതികൾ വന്നിട്ട് നടപടി എടുത്തില്ല. കൊടകര കേസിൽ ബിജെപിക്കു പങ്കില്ല. ED കോടതി ആയാലും ഇന്റർ പോൾ അന്വേഷിച്ചാലും പ്രശ്നം ഇല്ല. ജമാഅത് ഇസ്ലാമി ബോംബ് ആണ്.ഡൽഹി യിൽ വെച്ച ബോംബ് തന്നെയാണ് ജമാഅത് ഇസ്ലാമി.
പണക്കാട് തങ്ങൾ ജമാഅത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് അപകടകരം. ക്രസ്ത്യൻ ഔട്ട് റീച്ച് ബിജെപി യുടെ ലക്ഷ്യം. ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് കൂടുതൽ കിട്ടും. ചെങ്കോട്ടയിൽ ബോംബ് വെച്ചത് ജമാഅത്ഇസ്ലാമി എന്ന് കെ സുരേന്ദ്രൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കാതെ ഇരിക്കുന്നതാണ്. കേരളാ പോലീസിന് പിടികൂടാൻ ആകാഞ്ഞിട്ടല്ല. രാഹുൽ കേസിൽ കൂട്ട് പ്രതികൾ ഉണ്ട്. പ്രാജ്വൽ രേവണ്ണ കേസ് പോലെ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.







