ശബരിമലയിൽ സുരക്ഷ ശക്തമാക്കി, സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്; ഇന്നും നാളെയുംപ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, ട്രെൻഡ് യുഡിഎഫിന് അനുകൂലം; പി കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. UDFന് ബദൽ വികസന അജണ്ടയുണ്ട്. LDF ന് ഒരു കാര്യത്തിനും മറുപടി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആണ് പ്രധാന ചർച്ച. ശബരിമല വിഷയം മുമ്പും പ്രതിഫലിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചു. ശബരിമല സ്വർണകൊള്ളയിൽ ജയിലിൽ ആയിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അതേസമയം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ…

Read More

ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ടൈറ്റാനിയം ജംഗഷനിൽ നിന്ന് ഭരണിക്കാവ്-കുണ്ടറ- കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക് പോകണം. ചിന്നക്കട ഭാഗത്ത് നിന്ന് വരുന്ന വാഹങ്ങൾ-കൊട്ടാരക്കര വഴിയും കൊട്ടിയത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണനെല്ലൂർ, ആയൂർ വഴി തിരുവനന്തപുരത്തേക്ക് പോകണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഡിവിയേഷൻ ഇല്ല. ഇന്ന് വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക്…

Read More

രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു

രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ നേരത്തെ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് വേണ്ടിയാണ് ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന…

Read More

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു ഹൈക്കോടതിയിൽ. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞു. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ എൻ വാസു സമീപിച്ചത്. ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപ്പിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരുടെ…

Read More

മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം 2.25 വന്നു, 2.26 പുറത്താക്കി; രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനം: അബിൻ വർക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി; രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് അബിൻ വർക്കി. മൂന്ന് നടപടി എടുത്തു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം 2.25 വന്നു. 2.26 പുറത്താക്കി. എന്നാൽ പലവിധ ആരോപണവും പരാതിയും ഒക്കെ വന്നിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാൻ ആണ് സിപിഐഎം തീരുമാനിച്ചത്. പാർട്ടിക്കും കോടതിക്കും തീവ്രത അളക്കലാണ് ജോലി. പേരോ തീയതിയോ പോലും ഇല്ലാത്ത പരാതി പാർട്ടി ഓഫീസിൽ കിട്ടിയപ്പോൾ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തീവ്രത അളക്കുന്ന മെഷീൻ…

Read More

‘അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാറെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ’; നാളെ കേസ് വീണ്ടും പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേൾക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ് .ഐ .ആർ എങ്ങനെ പബ്ലിക് ഡോക്യുമെൻ്റാകുമെന്ന് കോടതി ചോദിച്ചു. എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ…

Read More

ലോക ബയോമെഡിക്കൽ ദിനം ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More

‘ദേശീയ പാത 66ലെ നിർമ്മാണത്തിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നു; NHAI അപാകതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; ശശി തരൂർ

ദേശീയപാത 66ലെ നിർമാണ പാളിച്ചകൾ ലോക്സഭയിൽ ഉന്നയിച്ച് ഡോ ശശി തരൂർ എംപി. നിർമാണത്തിൽ സുരക്ഷാ വീഴ്ച്ചകൾ ഉണ്ടാകുന്നുവെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ആലപ്പുഴ അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ അപകടങ്ങളും മരണവും ഉണ്ടായി. എലിവേറ്റഡ് ഹൈവേ ആസൂത്രണം ഇല്ലാതെയാണ് പൂർത്തിയാക്കിയത്. അപാകതകളുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ശൂന്യ വേളയിൽ ആണ് വിഷയം ഉന്നയിച്ചത്. മന്ത്രി വിഷയത്തിൽ ഇടപെട്ട് സുരക്ഷാ ഓഡിറ്റ് നടത്തണം. അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ…

Read More

രാഹുൽ മാങ്കൂട്ടതിലിന്റെ പി.എയുടെ കസ്റ്റഡി നിയമവിരുദ്ധമെന്ന് ബന്ധുക്കൾ; ഡിജിപിക്ക് പരാതി നൽകി പി.എയുടെ അമ്മ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 മണിക്കൂറിനു ശേഷവും ബന്ധുക്കൾക്ക് എസ്ഐടി ഒരു വിവരവും നൽകുന്നില്ല. ഫസലിന്റെ അമ്മയാണ് അഭിഭാഷകൻ വഴി ഡിജിപിക്ക് പരാതി നൽകിയത്. ഡ്രൈവർ ആൽവിൻ്റെ ബന്ധുക്കളും പരാതി നൽകി. ഇരുവരെയും ചോദ്യം ചെയ്യാനായി എസ്ഐടി സംഘം കൊണ്ടുപോയിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്….

Read More