പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; വർധനവ് അഞ്ച് മുതൽ 50 രൂപ വരെ

  പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കിൽ 10 രൂപ മുതൽ 50 രൂപയുടെ വർധനവുണ്ട്. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വർഷംതോറും സെപ്റ്റംബർ ഒന്നിന് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. ചെറുകിട ഭാരവാഹനങ്ങൾക്ക്…

Read More

ഹിജാബിന് അനുമതിയില്ല; വിധി വരും വരെ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ​​​​​​​

ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണം. ഹിജാബ് വിഷയത്തിൽ അടച്ചുപൂട്ടിയ കോളജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു കുട്ടിയുടെ അധ്യയനം മുടങ്ങുകയാണ്. ഇവർക്ക് കോളജുകളിൽ പോകാനുള്ള സൗകര്യമൊരുക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് ഇറക്കണമെന്നും വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് കോളജിലോ സ്‌കൂളിലോ പോകാൻ…

Read More

ഐപിഎസ് വനിതാ ഉദ്യോഗസ്ഥയെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഡിജിപിയെ ചുമതലകളിൽ നിന്ന് മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയത്. ഡിജിപിയുടെ ഔദ്യോഗിക കാറിൽ വെച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് സഹപ്രവർത്തകരായ ഐപിഎസ് ഓഫീസർമാരിൽ നിന്ന് സമ്മർദമുണ്ടായിട്ടും വനിതാ ഉദ്യോഗസ്ഥ…

Read More

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിൽ 1935 ൽ ജനിച്ച വിഎം കുട്ടി, മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ പ്രധാനധ്യാപകനായി ചേർന്നു. 1985 ൽ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ…

Read More

ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും; ധനം മുതൽ വിദ്യാഭ്യാസം വരെ, മാറുമോ ഈ മുഖങ്ങൾ?

  ന്യൂഡൽഹി ∙ ബംഗാളിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പിൽ തിളക്കമേറിയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും ഒരുങ്ങുന്നു. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ മൂന്ന് മണിക്കൂർ നീണ്ട യോഗം ചേർന്നത് ഈ വിഷയങ്ങൾ ചർച്ച ചെയ്യാനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന…

Read More

ആ നാല് പേരെയും അറസ്റ്റ് ചെയ്ത് കാണണം എനിക്ക്, എന്നോട് അവർ ഒരു ദയയും കാണിച്ചിട്ടില്ല’; വ്യാജ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബിന്ദു

തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്‌ത്‌ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിന്ദു . മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നൽകിയ പരാതി തനിക്കനുകൂലമായിട്ടാണ് വന്നിട്ടുള്ളത്. നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു. ഏപ്രിൽ 23 നായിരുന്നു വ്യാജ മാല മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിന് 20 മണിക്കൂർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം നേരിടേണ്ടി വന്നത്. വീട്ട് ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന…

Read More

കോട്ടയം നഗരസഭയില്‍ വീണ്ടും നറുക്കെടുപ്പിന് സാധ്യത; ബിജെപി നിലപാട് നിര്‍ണായകം

  കോട്ടയം നഗരസഭാ അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസായെങ്കിലും അധികാരത്തിലെത്തുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് എളുപ്പമാകില്ല. ബിജെപി പിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നറുക്കെടുപ്പിലൂടെയുള്ള ഭാഗ്യപരീക്ഷണത്തിലാണ് എല്‍ഡിഎഫ് അംഗങ്ങൾ പ്രതീക്ഷ വെക്കുന്നത്. ആകെയുള്ളത് 52 സീറ്റ്. അധികാരത്തിലെത്താന്‍ 27 സീറ്റ് വേണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമാണ്. അവിശ്വാസത്തെ പിന്തുണച്ച ബിജെപി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വിട്ട് നില്ക്കുമെന്നാണ് അറിയുന്നത്. എങ്കിൽ ഒരിക്കല്‍ കൂടി എല്‍ഡിഎഫും യുഡിഎഫും 22 സീറ്റുകളുമായി തുല്യ നിലയില്‍ എത്തും. അത് വീണ്ടുമൊരു…

Read More

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു. (India-US trade deal) ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പുത്തന്‍ സാധ്യതകള്‍ക്ക് ഇടം ഒരുക്കുമെന്ന വിശദീകരണമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റേത്. ഇതിനോടകം 55 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക മത്സ്യ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ്…

Read More

ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ചെന്നൈ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത് . ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ മാത്രം 26 ലക്ഷം…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പേർക്ക് കൂടി കൊവിഡ്; 146 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 24 മണിക്കൂറിനിടെ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടിപിആർ 13.29 ശതമാനമായി. 4033 പേർക്കാണ് ഇതിനോടകം ഒമിക്രോൺ ബാധിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 44,388 പേർക്കാണ് കൊവിഡ്…

Read More