ചൈനയോട് കൂറുള്ളവർ പത്മ പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതിൽ അത്ഭുതമില്ലെന്ന് കെ സുരേന്ദ്രൻ ​​​​​​​

  ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മ പുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….

Read More

പ്ലസ് വണ്‍ ക്ലാസുകൾ നാളെ (നവംബര്‍ 2) മുതല്‍ ഫസ്റ്റ്ബെല്ലിൽ

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വ‍ർ സാദത്ത് അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന…

Read More

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു; രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് അറിയിച്ചു. കാറിൽ എത്തിയ അക്രമികൾ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തി.

Read More

നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ

പുല്പള്ളി: നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ. സിനിമാ മേക്കപ്പ് മാനായ ശശിമല ആലിക്കൽ ഷാബു (37) വിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാടും ചലച്ചിത്രലോകവും കേട്ടത്. ഞായറാഴ്ച രാത്രി വൈകി ഷാബുവിനെ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനവുമായി ചലച്ചിത്രരംഗത്തെ പ്രമുഖരെത്തി. എട്ടുവർഷമായി നിവിൻപോളിയുടെ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ഷാബു ഷൂട്ടിങ് ലൊക്കേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. പുതിയ തീരങ്ങൾ എന്ന സിനിമ മുതലാണ് നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് മാനായത്. അജു വർഗീസ്, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ,…

Read More

ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; എംപിക്കൊപ്പമുള്ള ബ്ലോഗറുടെ യാത്ര വിവാദമാകുന്നു

ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ് കല്ല് സ്വദേശിയായ 40കാരിക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് .കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇടമലക്കുടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് കടത്തി വിട്ടിരുന്നുള്ളു. എന്നാൽ രണ്ടാഴ്ച മുമ്പ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത്ത് ഭക്തൻ എന്ന ബ്ലോഗർ ഇവിടേക്ക് എത്തിയത് വിവാദമായിരുന്നു ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷവും സുജിത്ത് ഭക്തനെന്ന ബ്ലോഗറും എംപിയും…

Read More

അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഇനി എട്ട് പേരിലൂടെ അനുജിത്ത് ജീവിക്കും

2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം…

Read More

സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കൊവിഡ്, 181 മരണം; 26,155 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ…

Read More

അമിത് ഷാ വർഗീയതയുടെ ആൾരൂപം; ഇത് കേരളമാണ്, ഇവിടെ വന്ന് വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് അതിരൂക്ഷമായ രീതിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവൃത്തിയുമെങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് മതസൗഹാർദത്തിന് കേളി കെട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതിയാണെന്ന് പറയുന്നു. മുസ്ലിം എന്ന വാക്ക് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തത്…

Read More

ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനാണ് തീരുമാനം സമരത്തിന് ശേഷം എറണാകുളം ഡിസിസി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനക ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. വാഹനങ്ങൾ നിർത്തുമെങ്കിലും ഗതാഗത തടസ്സമുണ്ടാകില്ല. റോഡിന്റെ ഒരു…

Read More