Headlines

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് ആർആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന്…

Read More

കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു

  ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോല്‍വിക്കു പിറകെയാണ് കോഹ്ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം. ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു. ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാന്‍ ജോലി ചെയ്തത്….

Read More

സംസ്ഥാനത്ത് ഇന്ന് 46,387 പേർക്ക് കൊവിഡ്, 32 മരണം; 15,388 പേർക്ക് രോഗമുക്തി

  കേരളത്തിൽ 46,387 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂർ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂർ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസർഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,13,323…

Read More

വിവരം അറിയിക്കണം

 ഫോട്ടോയില്‍ കാണുന്ന ഗജന്‍ എന്നയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2021 ഡിസംബര്‍ ഒന്നിന് മരണപ്പെട്ടു. വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെണം   ഫോണ്‍ : 0495 2384799.

Read More

കൊവിഡ് വ്യാപനം; കർഷക സമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. കർഷകരും സംഘാടകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സമരം മാറ്റിവച്ച് കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും കേന്ദ്ര കൃഷി മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിനിടെയാണ് കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി രംഗത്തെത്തിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷകർ സമരം തുടരുന്നത് അപകടകരമാണെന്നാണ് മന്ത്രിയുടെ നിരീക്ഷണം….

Read More

കാസര്‍ഗോഡ് 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ…

Read More

വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍ ചെന്നൈയില്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പദ്മ അവാര്‍ഡ് ജേതാവുമായ ടി എന്‍ കൃഷ്ണന്‍ ചെന്നൈയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.   1926 ഒക്ടോബര്‍ 6ന് കേരളത്തില്‍ ജനിച്ച ടി എന്‍ കൃഷ്ണന്‍ പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. പദ്മഭൂഷനും പദ്മവിഭൂഷനും സംഗീത കലാനിധി പുരസ്‌കാരവും നേടിയിട്ടുണ്ട്. ആയിരത്തോളം സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്. ചെന്നൈ മ്യൂസിക് കോളജില്‍ അധ്യാപകന്‍ കൂടിയായിരുന്ന ടി എന്‍ കൃഷ്ണന്‍ നിരവധി പേര്‍ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മ്യൂസിക് & ഫൈന്‍ആര്‍ട്‌സില്‍ ഡീന്‍ ആയിരുന്നു….

Read More

ഇന്ന് ലോക മണ്ണ് ദിനം

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു പ്രകൃതി വിഭവമാണ് മണ്ണ്. സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുക എന്ന ധർമ്മം മാത്രമല്ല മണ്ണിനുള്ളത്. വളർച്ചക്കും നിലനിൽപ്പിനും ആവശ്യമായ പോഷകഘടകങ്ങൾ, ജലം എന്നിവ സസ്യങ്ങൾക്ക് ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരം മണ്ണാണ്. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ- സ്ഥൂല ജീവികൾ ഭക്ഷ്യചങ്ങലയുടെ പ്രധാന കണ്ണികളായി വർത്തിച്ചു കൊണ്ട് ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് സഹായിക്കുന്നു. ഈ സന്തുലനാവസ്ഥക്ക് ഭംഗം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും….

Read More

മുഖ്യമന്ത്രിയാകുകയാണ് ലക്ഷ്യം; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് കമൽഹാസൻ. മുഖ്യമന്ത്രിയാകുക എന്ന പ്രയത്‌നത്തിലാണ്. മണ്ഡലം ഉടൻ പ്രഖ്യാപിക്കുമെന്നും കമൽഹാൽ അറിയിച്ചു രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ല. സുഹൃത്തെന്ന നിലയിലാണ് രജനിയുടെ പിന്തുണ തേടിയതെന്നും കമൽഹാൽ പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കമൽഹാസൻ വ്യക്തമാക്കി.  

Read More

സംസ്ഥാനത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

  സംസ്ഥാനത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ…

Read More