നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിൽ; നടപടി ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള ഭാഗമായി
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അറസ്റ്റിൽ. യുഎസിൽ വച്ചാണ് അറസ്റ്റിലായത്. നേഹൽ മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. ഇഡിയും സിബിഐയും സംയുക്തമായി നൽകിയ അപേക്ഷയിലാണ് യുഎസ് ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്. 2018ൽ പുറത്തുവന്ന ബാങ്കിംഗ് തട്ടിപ്പിൽ നേഹൽ മോദിക്കെതിരെ കേസെടുത്തിരുന്നു. നീരവ് മോദിയാണ് കേസിലെ പ്രധാന പ്രതി. അഴിമതിയുടെ പശ്ചാത്തലത്തിൽ, പ്രധാന തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്താനും, അന്വേഷണം തടസ്സപ്പെടുത്താനും നീരവിനെ സഹായിച്ചതിൽ നേഹൽ…