നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂണിയനടക്കം കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തുന്നത്. അതോടെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയോ നിയന്ത്രണം ശക്തിപ്പെടുത്തുകയോ ചെയ്തു. പക്ഷേ, ആ നിയന്ത്രണങ്ങള്‍ക്കിടയിലും വൈറസ് വ്യാപിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.  

Read More

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ അടുക്കളയിൽ കയറുകയും ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിക്കുന്നതും പതിഞ്ഞിരുന്നു. പിന്നീട് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡം സ്വദേശി ശിവകുമാർ എന്ന അനീഷാണ് ഹോട്ടലിൽ കയറി മോഷണ…

Read More

ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ

നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു. ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.

Read More

ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയം

  ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 20 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 297 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഡേവിഡ് മലാനും ജോ റൂട്ടുമായിരുന്നു ക്രീസിൽ. എന്നാൽ നാലാം ദിനം തുടക്കത്തിൽ തന്നെ 82 റൺസെടുത്ത മലാൻ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുല്‍ത്താന്‍ ബത്തേരി സെക്ഷനിലെ* 67ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (വെള്ളി)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കൊച്ചുവയൽ, പീച്ചങ്കോട്, നടക്കൽ, തരുവണ, എഴേരണ്ട് എന്നിവിടങ്ങളിൽ നാളെ (വെളളി ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും    

Read More

ജോസ് കെ മാണി പോയതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ജോസ് കെ മാണി മുന്നണി വിട്ടതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയിൽ നിന്നുണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു   മാണി സാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞവരാണ് എൽ ഡി എഫുകാർ. പിണറായി വിജയന്റേത് അധാർമിക രാഷ്ട്രീയമാണ്. ആരെയും അദ്ദേഹം സ്വീകരിക്കും. എന്തും പറയും. തരാതാരം വാക്കുകൾ മാറ്റിപ്പറയുന്നതിൽ മടിയില്ലാത്ത നേതാവാണ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 59,524 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 43,663 പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര്‍ 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201,…

Read More

വയനാട്ടിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഇല്ല

സി.ആര്‍.പി.സി 144 പ്രകാരം വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് (15.11.20) മുതൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

  റിയാദ്: അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്‌നില്‍ അപകടത്തില്‍ പെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും…

Read More

‘മസ്കിന്റെ നീക്കം അസംബന്ധം’; മൂന്നാം കക്ഷിയുണ്ടാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്

മൂന്നാം കക്ഷിയുണ്ടാക്കാനുള്ള മസ്കിന്റെ നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ 3 അമേരിക്കക്കാർ…

Read More