എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്….

Read More

സ്‌കൂള്‍ അധ്യയന സമയം നീട്ടുന്നതില്‍ തീരുമാനമായില്ല; ഉപ്പളയിലെ റാഗിങ്ങില്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുകയാണ്‌. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട്…

Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. വെള്ളിയാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,400 രൂപയായി. ഗ്രാമിന് 4300 രൂപയാണ് വില ആഗോള വിപണിയിലും വിലയിടിവ് അനുഭവപ്പെട്ടു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1769.03 ഡോളറായി. ഇത് ദേശീയവിപണിയെയും ബാധിച്ചിട്ടുണ്ട്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,145 രൂപയിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടിയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

Read More

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകർ, ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ LDFന് ലഭിക്കും’: പി രാജീവ്

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി രാജീവ്. നിലമ്പൂരിൽ യൂഡിഎഫ് മത രാഷ്ട്രവാദികളായി കൂട്ടുകെട്ട്. മത രാഷ്ട്രവാദികളെ വെള്ളപൂശാൻ പ്രതിപക്ഷ നേതാവ് തയ്യാറായി. മത രാഷ്ട്രീയ വാദികളുമായി കൂട്ടുകൂടിയ യുഡിഎഫിന് തിരിച്ചടിയുണ്ടാകും. ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും. ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയായി കൂട്ടുകെട്ടും മറുവശത്ത് മോദി പ്രചാരകർ. പലകാര്യത്തിലും ഒന്നിച്ചെന്ന പോലെ തന്നെയാണ് എസ് യു സി ഐ നടത്തുന്ന ആശ സമരത്തിലും കോൺഗ്രസും ബിജെപിയും എന്നും മന്ത്രി പറഞ്ഞു. അതേസമയം,…

Read More

കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കൊല്ലം കണ്ണനല്ലൂരിൽ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം പ്രീത മന്ദിരത്തിൽ പ്രദീപ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

Read More

സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്‌കോ വിവാദങ്ങളിൽ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

Read More

കൊവിഡ് വ്യാപനം: ഐപിഎൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ നിർത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ടൂർണമെന്റ് നിർത്തിവെക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ എട്ട് ടീമുകളിൽ നാല് ടീമുകളിലെയും താരങ്ങൾക്ക് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഹൈദരാബാദും-മുംബൈയും തമ്മിലുള്ള മത്സരം നടക്കേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ…

Read More