യാത്രക്കിടെ കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്. നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ഷമീന, പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്. സ്വർണം എവിടെ വെച്ച് നഷ്ടപ്പെട്ടു…

Read More

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്ക. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും ക്ലാസുകളെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ…

Read More

കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്; അറിയേണ്ടതെല്ലാം

രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഞായറാഴ്ച അനുമതി നല്‍കി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. കോവിഡിനെതിരെ, മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അുനുമതി കിട്ടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികള്‍ക്കുമാണ് ആദ്യം കുത്തിവെപ്പ് നല്‍കുക. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എവിടെയാണ്, എപ്പോഴാണ് വാക്‌സിനേഷന്‍ നടക്കുന്നത്…

Read More

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ

കൊല്ലം അഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്‍റെ അംശം കണ്ടെത്തി. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന സൂരജിന്‍റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്‍റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം ലഭിച്ചത്. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക്…

Read More

നിയമസഭ കയ്യാങ്കളി: കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ അടക്കമുള്ളവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി ബാർ കോഴയുമായി ബന്ധപെട്ട വിവാദങ്ങൾക്കിടെ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കയ്യാങ്കളി നടത്തിയത്. കുറ്റപത്രത്തിൽ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായാണ് പറയുന്നത്. അന്നത്തെ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇ പി ജയരാജൻ,…

Read More

സ്വകാര്യബസ് സമരത്തെ നേരിടാൻ കെഎസ്ആർടിസി; എല്ലാ ബസുകളും റോഡിലിറക്കും

  കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പരമാവധി ബസുകൾ റോഡിലിറക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയത്. സ്വകാര്യബസുകൾ മാത്രമുളള റൂട്ടിലടക്കം സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കാനാണ് തീരുമാനം. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു…

Read More

പ്രണബ് മുഖര്‍ജിക്കു രാജ്യം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്കു രാജ്യം വിട നല്‍കി. ഉച്ചയ്ക്ക് രണ്ടോടെ ലോധി റോഡിലെ ശ്മശാനത്തിലാണ് പ്രണബിന്റെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് അന്ത്യകര്‍മങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം എത്തിച്ചത്. കൊവിഡ് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.     കൊവിഡ് ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍…

Read More

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  

Read More

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മെയ് 3 വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടി നിൽക്കാനും പാടില്ല. ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി…

Read More

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാറിൽ നിർണായക ചർച്ച; മോദി- കെയ്ർ സ്റ്റാർമർ കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടത്തുക. വ്യവസായ പ്രമുഖരും വൈസ് ചാൻസലർമാരും അടക്കം നൂറിലേറെ പേർ അടങ്ങുന്ന സംഘമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയിൽ എത്തിയത്. ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിൽ എത്തി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ വിവിധ മേഖലകളിൽ പരസ്പര സഹകരണം കൂടുതൽ…

Read More