സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ; മൂന്നെണ്ണം കാസർകോട് ജില്ലയിൽ
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിലാണ് മരണങ്ങൾ. ഇതിൽ രണ്ടെണ്ണം മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മീഞ്ച സ്വദേശി മറിയുമ്മ(75), ഉദുമ സ്വദേശി രമേശൻ എന്നിവർക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ് മറിയുമ്മ മരിച്ചത്. ഹൃദ്രോഗത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്നാണ് രമേശനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേശന്റെ…