Headlines

സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More

സല്യൂട്ടും, സാർ വിളിയും വേണ്ട; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി ടി എൻ പ്രതാപൻ എംപി

  സല്യൂട്ട് വിവാദത്തിൽ തന്റെ നിലപാട് അറിയിച്ച് ടി എൻ പ്രതാപൻ എംപി. ജനപ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നതും സാർ വിളി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടി എൻ പ്രതാപൻ കത്ത് നൽകി. തനിക്ക് സല്യൂട്ട് വേണ്ട. സാർ എന്ന് വിളിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും എന്ന സാർ എന്ന് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കിൽ പേരോ വിളിച്ചാൽ മതി. ജനങ്ങൾ…

Read More

അഫ്ഗാൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ബ്ലിങ്കന്റെ പ്രസ്താവന. പാക്കിസ്ഥാനും യോഗത്തിൽ പങ്കെടുത്തിരുന്നു. താലിബാനെ തുറന്ന് പിന്തുണക്കുകയും പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരെ വ്യോമാക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ തന്നെയാണ് പാക്കിസ്ഥാൻ അമേരിക്കയുടെ പ്രസ്താവന പിന്താങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി…

Read More

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

വിവാഹാഭ്യർഥന നിരസിച്ചതിന് 21കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. മുംബൈ ഖർ സ്‌റ്റേഷനിലാണ് സംഭവം. യുവതി തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സുമേധ് ജാധവ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. വഡാല സ്വദേശിയായ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു ഖർ സ്റ്റേഷനിലിറങ്ങിയ യുവതി അമ്മയ്‌ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും തന്റെ കൂടെ വരണമെന്നും വിവാഹം ചെയ്യണമെന്നും സുമേധ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന്…

Read More

ഒന്നാം ദിനം തന്നെ ഇംഗ്ലണ്ട് തകർന്നുവീണു; 205ന് പുറത്ത്; അക്‌സർ പട്ടേലിന് നാല് വിക്കറ്റ്

അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓൾ ഔട്ടായി. ആദ്യദിനം അവസാനിക്കാൻ 14 ഓവറുകൾ ബാക്കി നിൽക്കെ 205 റൺസിനാണ് ഇംഗ്ലണ്ട് ഓൾ ഔട്ടായത്. പതിവ് പോലെ സ്പിൻ കരുത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് നിരയെ തകർത്തത്. അക്‌സർ പട്ടേൽ നാല് വിക്കറ്റുകളുമായി ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകി. അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു ബെൻ സ്‌റ്റോക്‌സ് മാത്രമാണ്…

Read More

17കാരൻ ലോക്കോ പൈലറ്റായി വേഷം കെട്ടി ട്രെയിനോടിച്ചത് മൂന്ന് വർഷം; ഞെട്ടൽ മാറാതെ റെയിൽവേ

  ലോക്കോ പൈലറ്റായി വേഷം മാറി വർഷങ്ങളായി ട്രെയിൻ ഓടിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ട് പേരെയാണ് ഈറോഡിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ലോക്കോ പൈലറ്റ് യൂണിഫോമിലായിരുന്നു പതിനേഴ് വയസ്സുള്ള കുട്ടിയും 22കാരനായ ഇസ്രാഫിൽ എന്നയാളുമാണ് പിടിയിലായത്. ഇതിൽ 17കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പോലീസ് പറയുന്നു. ഇസ്രാഫിൽ മൂന്ന് മാസമായി എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു ലോക്കോ പൈലറ്റ് യൂണിഫോമും ബാഡ്ജും മറ്റ് സാമഗ്രികളും ഇവരുടെ…

Read More

കുഞ്ഞു മറിയത്തിന്റെ ഫോട്ടോയെടുത്ത് മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ബാല്‍ക്കെണിയില്‍ നിന്ന് കുഞ്ഞു മറിയത്തിന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ”ഉപ്പൂപ്പാന്റെ ക്ലിക്കിലെ ജിന്നിന്റെ മാലാഖ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ പുതിയ വീട്ടിലാണ് കോവിഡ് കാലത്ത് മമ്മൂട്ടിയും കുടുംബവും ചിലവഴിക്കുന്നത്. ലോക്ഡൗണില്‍ വീട്ടിലിരുന്ന് പക്ഷികളുടെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലാണ് മമ്മൂട്ടിയുടെ പുതിയ വീട്. നേരത്തെ മമ്മൂട്ടിയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദാ ഫാസിലും…

Read More

പേരാമ്പ്ര അപകടം; ബസ് ഡ്രൈവർ കസ്റ്റഡിയിൽ, അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. പേരാമ്പ്ര സ്വദേശി ആദം ഷാഫിയെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരുന്നു. ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവ്. ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഒമേഗ കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും…

Read More

‘ഉമ്മൻചാണ്ടി നല്ല മനുഷ്യൻ, അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്; കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ട്’: ഐഷാ പോറ്റി

കോൺ​ഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. പരിപാടിയിൽ പങ്കെടുക്കുന്നത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് കൊണ്ട്. താൻ ഇപ്പോൾ മറ്റു പാർട്ടിയിലേക്ക് ഇല്ല. വ്യാഖ്യാനങ്ങൾ ആരും ചമക്കരുത്. കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ടെന്നും അവർ വ്യക്തമാക്കി. ഞാൻ എല്ലാപക്ഷത്തോടും ഒപ്പം ഉണ്ടാകുമെന്ന് അയിഷ പോറ്റി എം എൽ എ പറഞ്ഞു. ഉമ്മൻചാണ്ടി നല്ല മനുഷ്യൻ. അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്. ഉമ്മൻചാണ്ടിയെ പോലെ ഒരു മനുഷ്യൻ്റെ അനുസ്മരണത്തിന് വിളിക്കുമ്പോൾ പോകാതിരിക്കേണ്ട ആവശ്യമില്ലെന്നും അവർ…

Read More

ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം; അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് നിയമസഭയിൽ പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന സംഘ്പരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം കേന്ദ്രത്തിന്റെ താത്പര്യങ്ങൾ…

Read More