ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിർക്കണം; സമുദായ സംഘടനകൾക്ക് കീഴ്‌പ്പെടില്ല: വി ഡി സതീശൻ
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർത്തു തോൽപ്പിക്കേണ്ട പോരാട്ടമാകണം നമ്മൾ നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സതീശന്റെ പ്രതികരണം. ഒരു സമുദായ സംഘടനക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചുവരവിനുള്ള പ്രവർത്തനമാകും നടത്തുകയെന്നും സതീശൻ പറഞ്ഞു പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ…