Headlines

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയ കോവിഡ് രോഗി മരിച്ചു

  കൊല്ലം: ആശുപത്രിയുടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയ കോവിഡ് രോഗി മരിച്ചു. പനയം സ്വദേശി രംഗന്‍ എന്നയാളാണ് മരിച്ചത്. 72 വയസായിരുന്നു. കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നാണ് രംഗന്‍ താഴേയ്ക്ക് ചാടിയത്. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയത് വൻ മരം; കൃത്യമായ ഇടപെടലിൽ വഴിമാറിയത് വൻ ദുരന്തം

  ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ സമീപത്തേക്ക് ഒഴുകി എത്തിയത് വൻ മരം. കെ എസ് ഇ ബിയുടെ അതിവേഗത്തിലുള്ള ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകി വന്നത്. അണക്കെട്ടിന്റെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസുകാരനാണ് എന്തോ ഒഴുകി വരുന്നതായി ആദ്യം കണ്ടത്. ആന നീന്തുന്നതാണെന്ന് ആദ്യം സംശയം തോന്നി. പിന്നീട് നോക്കിയപ്പോഴാണ് വലിയ മരമാണെന്ന് മനസ്സിലായത്. ഉടനെ വിവരം കെ എസ് ഇ ബി അസി….

Read More

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടേക്കും. 69 ലക്ഷം പേരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും വീണ്ടും ചര്‍ച്ച ആവശ്യപ്പെടും. സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപിക്കാന്‍ ഇന്ത്യ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇന്ത്യക്ക്‌മേല്‍…

Read More

തന്റെ ദേഹത്ത് കൈവെച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്ന് ദിലീപ്; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്

  നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത് 2017 നവംബർ 15ന് രാവിലെ പത്തരക്കും പന്ത്രണ്ടരക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽ വെച്ചായിരുന്നു ഗൂഢാലോചന. സംഭവം നടക്കുമ്പോൾ ആലുവ…

Read More

ജംബോ കോർ കമ്മിറ്റിയുമായി സംസ്ഥാന ബിജെപി

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ, എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കന്യാസ്ത്രീ വിഷയത്തിലെ ഭിന്നതകൾക്കിടെ സംഘപരിവാർ മുറിവുണക്കാൻ തീവ്ര ശ്രമവുമായി ബിജെപി.ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച…

Read More

ബംഗാളിൽ തൃണമൂലിന്റെ സ്ഥാനാർഥികളെ മമത ഇന്ന് പ്രഖ്യാപിക്കും

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മമത ബാനർജി നന്ദിഗ്രാമിൽ മാത്രമാകും മത്സരിക്കുക എന്നാണ് സൂചന. ശിവരാത്രി ദിനത്തിൽ മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. ആരോപണവിധേയരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് തൃണമൂലിന്റെ സ്ഥാനാർഥി പട്ടികയെന്ന് നേതൃത്വം അറിയിച്ചു. അബ്ബാസ് സിദ്ധിഖിയുടെ ഐഎസ് എഫ്, യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തിൽ…

Read More
Pencil Drawing Photo Maker Application

Pencil Drawing Photo Maker Application

Pencil Photo Sketch is a pro photo editor app to make you an artist by editing and creating pencil sketches from photos. Pencil Photo Sketch is a pro colour editing app to turn your photos into beautiful hand-drawn pencil sketches or colour pencil sketches. Pick from your gallery or capture from your camera to generate…

Read More

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

  തൃശ്ശൂർ അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായാണ് അച്ഛനമ്മമാർക്കൊപ്പം കുട്ടി അതിരപ്പിള്ളിയിൽ എത്തിയത്. കണ്ണംകുഴിയിൽ വെച്ച് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ പിതാവ് ജയനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യപിതാവും ആഗ്നിമിയയും ആനയെ…

Read More

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. വാവ സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും. വ്യാഴാഴ്ച ബോധം വന്നയുടനെ ഡോക്ടറുമായി സുരേഷ് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ഇതിന് പിന്നാലെയാണ് ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തത്.

Read More