കിറ്റെക്‌സ് വിവാദം; പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാർ: സീതാറാം യെച്ചൂരി

  കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തുവന്ന പുതിയ തെളിവുകള്‍ മുന്‍ ആരോപണങ്ങളെ ശരി വയ്ക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ഓഡ്‌നന്‍സ് ഫാക്ടറികളില്‍ സമരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം…

Read More

കർഷക സമരം ഇന്ന് മുതൽ ശക്തമാകും; വളർത്തുമൃഗങ്ങളുമായി കർഷകർ ഡൽഹിയിലേക്ക്

കർഷക പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷകരുടെ രണ്ടാംഘട്ട ഡൽഹി ചലോ മാർച്ച് ആരംഭിക്കും. ജയ്പൂർ ദേശീയപാതയിലൂടെയും ആഗ്ര എക്‌സ്പ്രസ് വേയിലൂടെയുമാണ് കർഷകർ ഡൽഹിയിലേക്ക് എത്തുക. രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത് സിംഘു, തിക്രി, ഗാസിപൂർ അതിർത്തികൾക്ക് പുറമെ ജയ്പൂർ, ആഗ്ര പാതകളിൽ കൂടി കർഷകർ എത്തുന്നതോടെ ഡൽഹിയിലേക്കുള്ള എല്ലാ പാതകളും സ്തംഭിക്കും. ഇതോടെ ചരക്ക് നീക്കം അടക്കം അവതാളത്തിലാകും. രാജസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് വളർത്തുമൃഗങ്ങളുമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്…

Read More

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം വിവാഹങ്ങൾ അനുവദിച്ചാൽ നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകർമമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കില്ല ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിൽ ഏർപ്പെടുന്നവർ…

Read More

‘ മലയാള സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സിനിമ സംഘടനകള്‍

ഹാല്‍ സിനിമയ്ക്ക് എതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത്. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്ന് സിബി മലയില്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ഹാല്‍ സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായാണ് ഫെഫ്കയും പ്രൊഡ്യൂസസ് അസോസിയേഷനും രംഗത്തുവന്നിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നാകും എന്ന് സിബി മലയില്‍ പറഞ്ഞു….

Read More

കർഷക ദ്രോഹ നടപടിക്കെതിരെ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് ധർണ

സുൽത്താൻ ബത്തേരി : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രാഹം ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.വർഗ്ഗീസ്, എൻ.എം.വിജയൻ , എൻ.സി.കൃഷ്ണകുമാർ, ആർ.പി.ശിവദാസ്, എടക്കൽ മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, അമൽജോയ്, സി.കെ.ബഷീർ, സിജി ജോസഫ്, എ.എസ്. വിജയ എന്നിവർ സംസാരിച്ചു.

Read More

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയിലെ അനാഥാലയത്തില്‍ കോവിഡ് വ്യാപനം. നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ഒരു മാസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥാലയത്തിലെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാകാം മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് പടരുന്നതാണ് ആശങ്കയാകുന്നത്. കോവിഡ് ബാധിച്ചതോടെ ജീവനക്കാര്‍ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഇതോടെ…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും, ടിക്കറ്റ് ഇന്ന് മുതൽ

ദുബായ് : ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും  ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും  കാർണിവൽ  റൈഡിന് സ്പർശനമേൽക്കാതെ കയറാൻ…

Read More

പാലക്കാട് ഷാഫി തന്നെ മത്സരിക്കും; ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നേതൃത്വം തള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിൽ തന്നെ ജനവിധി തേടുമെന്ന് നേതാക്കൾ. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയെ നേരത്തെ പട്ടാമ്പിയിലേക്ക് മാറ്റുമെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു എവി ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളും നേതാക്കൾ തള്ളി. െവി ഗോപിനാഥ് വിമത നീക്കം ശക്തമാക്കിയതോടെയാണ് സമവായമെന്ന നിലയിൽ ഷാഫിയെ പട്ടാമ്പിയിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നായിരുന്നു വാർത്ത. എന്നാൽ താൻ പാലക്കാട്…

Read More

വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസ്സായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ അബ്ദുല്‍ ഖാദര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയവെ പനി കൂടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

Read More