പരീക്ഷകള്‍ ഇന്ന് മുതൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്
പരീക്ഷകള്‍ ഇന്ന് മുതൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും നിര്‍ദേശം. സ്കൂള്‍ ജീവനക്കാരും, വിദ്യാര്‍ഥികളും,അധ്യാപകരും എന്‍ 95 മാസ്ക് അല്ലെങ്കില്‍ മൂന്നു ലെയര്‍ തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളില്‍ കയറുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളില്‍ ജനലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും, സാമൂഹിക അകലം…
