ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

  എംഎസ്എഫിൽ   പി പി ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കൂടാതെ എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പി കെ നവാസിന്റെ ലൈംഗികാധിക്ഷേപത്തിനെതിരെ പരാതി നൽകിയവർക്കൊപ്പം നിന്നതാണ് മുസ്ലിം ലീഗിന്റെ പ്രതികാര നടപടി ഷൈജലിനെതിരെ തിരിയാൻ കാരണമായത്. ലൈംഗികാധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുകയും പരാതി നൽകിയവരെ പുറത്താക്കുകയും ചെയ്യുന്ന രീതി ഷൈജലിന്റെ കാര്യത്തിലും തുടരുകയായിരുന്നു. ഹരിത…

Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയായി. തുടര്‍ച്ചയായി രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില

Read More

മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  മൃതദേഹം കണ്ടെത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല    

Read More

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. പത്ത് കേന്ദ്ര ട്രേഡ്‌ യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു…

Read More

ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍; വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

  ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്‌ക്ക് നടക്കും. രാഷ്‌ട്രപതി ഭവനില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് ഡൽഹിയിൽ നിന്നും ഫോൺകോൾ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. ലോക്…

Read More

മേയർ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഏപ്രില്‍ 28ന് നടുറോഡില്‍ മേയർ…

Read More

മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല

അഡ്‌ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പ്രഹരം. പരുക്കേറ്റ പേസർ മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്. ഇന്നലെ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഷമിയുടെ കയ്യിൽ കൊണ്ടാണ് പരുക്കേറ്റത് ബാറ്റിംഗ് പൂർത്തിയാക്കാനാകാതെ ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം താരത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ കയ്യിൽ പൊട്ടൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. ആദ്യ ടെസ്റ്റിന് പിന്നാലെ നായകൻ വിരാട്…

Read More

കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; നിരോധിച്ചത് 25 ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

ദില്ലി: തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ ഉള്ളടക്ക നിയന്ത്രണമില്ലാതെ ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം…

Read More

ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയാകും; ശശീന്ദ്രന് വനം വകുപ്പ്

  ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നുള്ള മന്ത്രിയായ ആന്റണി രാജുവിന് ഗതാഗത വകുപ്പ്. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചത്. നേരത്തെ എൻസിപിയുടെ എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത് ആദ്യമായി മന്ത്രിയാകുന്ന ആന്റണി രാജുവിന് പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് മുന്നണി നൽകിയിരിക്കുന്നത്. എ കെ ശശീന്ദ്രന് വനംവകുപ്പാണ് നൽകിയത്. സിപിഐയിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്ത സിപിഎം ഇത് എൻസിപിക്ക് നൽകുകയായിരുന്നു കേരളാ…

Read More

ഇന്ന് 1968 പേർക്ക് കൊവിഡ്, 1737 പേർക്ക് സമ്പർക്കത്തിലൂടെ; 1217 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78…

Read More