വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. https://www.dhsekerala.gov.in, https://www.keralaresult.nic.in, https://www.prd.kerala.gov.in എന്നീ…

Read More

‘സല്യൂട്ട് പ്രദീപ്’; നാടിന്‍റെ പ്രിയപുത്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍ ജൂനിയർ വാറന്റ് ഓഫീസർ  എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം  ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ  എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍…

Read More

പ്രതിദിന രോഗികളിലും ചികിത്സ തേടുന്നവരിലും കുറവുണ്ടായി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണത്തിലും ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണ്. സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം.വാക്സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക്…

Read More

പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി. പുൽപ്പള്ളി കല്ലുവയൽ ജയശ്രി ആർട്സ് & സയൻസ് കോളേജ്. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ്, സി.കെ ആർഎം ടി.ടി.ഐ എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുൾ, കല്ലുവയൽ ജയശ്രി ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു .1964 മുതൽ. സാമുഹിക പ്രവർത്തകനും ജയശ്രിസ്ക്കുൾ സ്ഥാപകനുമായ സി.കെ രാഘവൻ്റെ പത്നിയാണ് ….

Read More

ഡയറക്റ്റ് സെല്ലിംഗിൽ പിരമിഡ് പണിയണ്ട; മൾട്ടിലെയർ നെറ്റ്‌വർക്ക് മാർക്കറ്റിങ്, മണി ചെയ്ൻ എന്നിവ നിരോധിച്ച് കേന്ദ്രം

ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്‌കീമിനും മണി സര്‍ക്കുലേഷനും നിരോധനം. മൾട്ടി ലെയർ നെറ്റ് വർക്ക് വിൽപ്പന വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് മണി ചെയ്ൻ രൂപത്തിൽ വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന മാർക്കറ്റിങ് രീതിയാണ് കേന്ദ്രം വിലക്കിയത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലിംഗ് ബിസിനസുകള്‍ക്ക് രാജ്യത്ത് അവരുടെ രജിസ്റ്റര്‍ ചെയ്ത ഒരു ഓഫീസെങ്കിലും പ്രവർത്തിച്ചിരിക്കണം. ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന…

Read More

പേരൂർക്കട SAP ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച കേസ്; റിപ്പോർട്ട് തള്ളി കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പേരൂർക്കട പൊലീസിന്റെ റിപ്പോർട്ടാണ് കുടുംബം നിഷേധിച്ചത്. മകൻ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ അമ്മ ചന്ദ്രിക പറഞ്ഞു. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി…

Read More

അള്‍സറിനെ എങ്ങനെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  ആരോഗ്യ പ്രധാനമായ ശരീരം ആണ്  ഏവരുടെയും സ്വപ്നം. എന്നാൽ വില്ലനായി പല രോഗങ്ങളും വരാം. അത്തരത്തിൽ വില്ലനായി വരുന്ന ഒന്നാണ് അൾസർ. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ ഇടയാക്കുകയും ചെയ്യും. അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. ★ എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു.  ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി  അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ലഘൂകരിച്ചു കൊണ്ടുവരിക….

Read More

‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്’ ; മെഡിക്കല്‍ കോളജ് സൂപ്രണ്ട്

തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. തിരച്ചില്‍ വൈകിയതുമായി ബന്ധപ്പെട്ട പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വാസവന്‍ സാറുമായി ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചതിന്…

Read More

ദൃശ്യം 2 ആമസോൺ പ്രൈമിൽ എത്തും; പുതുവത്സര സമ്മാനമായി ടീസർ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ദൃശ്യം 2 തീയറ്റർ റിലീസിനില്ല. ഒടിടി റലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട് 2013ൽ ഇറങ്ങിയ ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് ചിത്രം എത്തുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളെ കൂടാതെ ഗണേഷ്‌കുമാർ, മുരളി ഗോപി, സായ്കുമാർ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട് ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. കൊവിഡ് പ്രതിസന്ധി മാറി തീയറ്റർ തുറക്കുമ്പോൾ ദൃശ്യം 2 റിലീസ് ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്….

Read More