ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായ 600 ലോണ്‍ ആപ്പുകള്‍; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നല്‍കുന്നതുള്‍പ്പെടെ ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട അനധികൃത ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 600-ലധികം നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ ബാങ്കിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് (ഡബ്ല്യു.ജി) കണ്ടെത്തിയിട്ടുണ്ട്. ആളുകളെ കബളിപ്പിക്കാന്‍ കൂടുതലും ഉപയോഗിക്കുന്ന ഈ ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി നിരവധി ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണെന്ന് ഡബ്ല്യു.ജി ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിജിറ്റല്‍ വായ്പയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ശുപാര്‍ശകള്‍ നിര്‍ദേശിക്കുന്നതിനുമായുള്ള റിപ്പോര്‍ട്ടിലാണ്…