കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തു

കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. ഇന്നാണ് ഈ പരാതി ലഭിച്ചത്. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവർ; അഴിമതി വെച്ചുപെറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഓൺലൈനായിട്ടായിരുന്നു യോഗം. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിർമാണവും ത്വരിതപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും മലപ്പുറം, കോഴിക്കോട് ജില്ലകളെ…

Read More

നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു: മലേഷ്യന്‍ പ്രധാനമന്ത്രി

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്….

Read More

പാരാലിമ്പിക്‌സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സുമിത് ആന്റിലിന് ലോക റെക്കോർഡോടെ സ്വർണം

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. ജാവിലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റിൽ ലോക റെക്കോർഡോടെ സ്വർണം സ്വന്തമാക്കി. 68.55 മീറ്റർ എറിഞ്ഞാണ് സുമിത് സ്വർണ മെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 66.95 മീറ്റർ എറിഞ്ഞ് സുമിത് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു രണ്ടാം ശ്രമത്തിൽ 68.08 മീറ്റർ എറിഞ്ഞ് സുമിത് റെക്കോർഡ് തിരുത്തി. അഞ്ചാം ശ്രമത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി 68.55 മീറ്റർ എറിഞ്ഞ് സുമിത് സ്വർണവും കരസ്ഥമാക്കി. ഓസ്‌ട്രേലിയയുടെ മൈക്കൽ ബുരിയാൻ…

Read More

കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം: കോൺഗ്രസ്സ് സേവാദൾ

  ബത്തേരി: വയനാടിൻ്റെ നാനാ തലങ്ങളിലും വികസനത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും അടിസ്ഥാന വർഗ്ഗക്കാരെയും താഴെ തട്ടിലുള്ള പ്രവർത്ത കാരെയും നേതൃനിരയിലേയ്ക്ക് ഉയർത്തികെണ്ടുവരുകയും വയനാടിനെ കേരള ഭൂപടത്തിൽ അടയാളപ്പെടുത്തിയ സമുന്നതനായ ജന നേതാവിനെയുമാണ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.. വയനാടിന്റെ സമഗ്ര വളർച്ചയ്ക് നിസ്തുല സംഭാവന നൽകിയ ഭരണാധികാരി ആയിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ ‘ ജില്ലാ പ്രസിഡന്റ്‌ അനിൽ എസ്സ് നായർ…

Read More

ശക്തമായ മഴ, നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അരുവിക്കര, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉടൻ ഉയർത്തും. 30 സെന്റിമീറ്റർ കൂടിയാണ് ഉയർത്തുന്നത്. പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് 34.62…

Read More

എന്താണ് ദൃശ്യം രണ്ടാം ഭാഗത്തിലുളളതെന്ന് തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’വിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും കഥാഗതിയെക്കുറിച്ചും സൂചനകൾ നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു. ഏപ്രിലിലൊക്കെ തിയറ്റർ തുറക്കുമെങ്കിൽ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പൊലീസ് അന്വേഷണം കൊണ്ട് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ സെന്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്…

Read More

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടരന്വേഷണത്തിന് സമയപരിധി വെക്കുന്നതിൽ കുഴപ്പമില്ലെന്ന് ക്രൈംബ്രാഞ്ചും മറുപടി നൽകി തുടരന്വേഷണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്ക്. വിചാരണ കോടതി അനുവദിച്ച മാർച്ച് ഒന്നിന് തന്നെ റിപ്പോർട്ട് സമർപ്പിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയിൽ അന്വേഷണം നടത്താൻ എന്തിനിത്ര സമയം എന്നും കോടതി ചോദിച്ചു….

Read More

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്; 87 പേര്‍ക്ക് രോഗമുക്തി ,58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (6.03.21) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27312 ആയി. 25828 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1242 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പൂതാടി 10, അമ്പലവയല്‍, ബത്തേരി 9 വീതം, നെന്‍മേനി 6,…

Read More

ആശങ്ക കനക്കുന്നു; കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്!

കൊല്ലം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ നടത്തിയ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം പരീക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ആണ് പരീക്ഷ എഴുതിയത്. നാല് ദിവസമായി ഈ കുട്ടി ചികിത്സില്‍ തുടരുകയാണ്. വിളക്കൊടിയിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുളളത്. അമ്മയ്ക്കും ബന്ധുവായ യുവാവിനും ഒപ്പം സ്വന്തം കാറില്‍ പോയാണ് വിദ്യാര്‍ത്ഥി പരീക്ഷ…

Read More