പാരാലിമ്പിക്‌സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സുമിത് ആന്റിലിന് ലോക റെക്കോർഡോടെ സ്വർണം

 

ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. ജാവിലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റിൽ ലോക റെക്കോർഡോടെ സ്വർണം സ്വന്തമാക്കി. 68.55 മീറ്റർ എറിഞ്ഞാണ് സുമിത് സ്വർണ മെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 66.95 മീറ്റർ എറിഞ്ഞ് സുമിത് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു

രണ്ടാം ശ്രമത്തിൽ 68.08 മീറ്റർ എറിഞ്ഞ് സുമിത് റെക്കോർഡ് തിരുത്തി. അഞ്ചാം ശ്രമത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി 68.55 മീറ്റർ എറിഞ്ഞ് സുമിത് സ്വർണവും കരസ്ഥമാക്കി. ഓസ്‌ട്രേലിയയുടെ മൈക്കൽ ബുരിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലൻ കൊടിതുവാക്ക് വെങ്കലവും സ്വന്തമാക്കി.