പൃഥ്വിരാജിനും സംവിധായകനും കൊവിഡ്; സമ്പർക്കത്തിൽ വന്ന സുരാജും ക്വാറന്റൈനിൽ

ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി സമ്പർക്കത്തിൽ വന്ന സുരാജ് വെഞ്ഞാറുമൂടും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴി സുരാജാണ് ഇക്കാര്യം അറിയിച്ചത്.   താനുമായും ജനഗണമന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്നും ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെട്ടു.

Read More

വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (28 .02.22) 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167033 ആയി. 165009 പേര്‍ രോഗമുക്തരായി. നിലവില്‍ 1044 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 979 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 917 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 101 പേര്‍ ഉള്‍പ്പെടെ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ന്യൂഡൽഹി:മാർച്ച് 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ   ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ…

Read More

വയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടൽ ഒരു വീട് ഒലിച്ചു പോയി

വയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചു പോയതായി അറിയുന്നു . പുഞ്ചിരി മട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ .

Read More

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി, മക്കൾ ബേസിൽ (ദുബായ്), ബിന്ദു മരുമക്കൾ. ബിനു (കുവൈറ്റ് ), ലിൻസി.         സംസ്കാരം പിന്നീട്‌.

Read More

‘ഹൃദയാരോഗ്യത്തിന് മികച്ചത്’; ട്രോള്‍ പൂരം, ഗാംഗുലി അഭിനയിച്ച പരസ്യം പിന്‍വലിച്ചു

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഒരു പരസ്യം ട്രോള്‍ പ്രസരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിംഗ് ഓയിലിന്റെ പരസ്യമാണ് ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ‘ഹൃദയാരോഗ്യത്തിന് മികച്ചത്’ എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം മൂലം ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗാംഗുലി ആശുപത്രിയിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ട്രോളുകള്‍ പരക്കുകയായിരുന്നു….

Read More

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രത്തിന്റെ കൂടൂതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുമ്പ് നവീൻ ബാബു, പി പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാർട്ടേഴ്സിന് സമീപത്ത് കണ്ടെന്നും പി പി ദിവ്യയുടെ ബന്ധു പ്രശാന്ത് ടി വി മൊഴി നൽകി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല. കളക്ടറുടെ മൊഴിയും പൂർണമായി നവീൻ ബാബുവിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി….

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

  സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ സർക്കാർ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. കോടതി വിഷയത്തിൽ അന്തിമ തീർപ്പ് ഉടൻ പറയും നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്…

Read More

രാജ്യത്തെ കൊവിഡ് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്ത്; കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം

രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും കേരളത്തിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിനും മഹാരാഷ്ട്രക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. ഒന്ന് യുകെ വകഭേദമാണ്. ഇതിൽ 187 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക വകഭേദവും മൂന്നാമത്തേത് ബ്രസീൽ…

Read More

GST നികുതി ഘടനയിലെ മാറ്റം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം

ജിഎസ്ടി നികുതി ഘടനയിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം നടപ്പായാൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം. പ്രതിവർഷം 6000 കോടി മുതൽ 8000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാളെ ജിഎസ്ടി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് സമിതിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിലും തുടർന്ന് നടക്കുന്ന സമിതി യോഗത്തിലും കേരളം ആശങ്ക അറിയിക്കും. നാല് സ്ളാബുകൾ ഉണ്ടായിരുന്ന ജി.എസ്.ടി നികുതി സമ്പ്രദായം രണ്ടായി ചുരുക്കുമെന്നാണ് പ്രധാന മന്ത്രി സ്വാതന്ത്ര്യ ദിന…

Read More