പൃഥ്വിരാജിനും സംവിധായകനും കൊവിഡ്; സമ്പർക്കത്തിൽ വന്ന സുരാജും ക്വാറന്റൈനിൽ

ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി സമ്പർക്കത്തിൽ വന്ന സുരാജ് വെഞ്ഞാറുമൂടും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴി സുരാജാണ് ഇക്കാര്യം അറിയിച്ചത്.

 

താനുമായും ജനഗണമന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്നും ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെട്ടു.