ഇന്റര്‍നെറ്റ് നിശ്ചലമാക്കിയതിനാൽ രാജ്യത്തിന് നഷ്ടമായത് 20,500 കോടി
കഴിഞ്ഞ വർഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങൾ മണിക്കൂറുകളോളം നിശ്ചലമായതിനെ തുടർന്ന് രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. പോയ വർഷം ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂറാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് . ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ല്‍ 75 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കപ്പെട്ടത്. ഇത് മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്. ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍,…