സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി മൂന്ന് മണിക്കൂറൂം 45 മിനിറ്റും പ്രമേയത്തിൻ മേലുള്ള ചർച്ച നീണ്ടുനിന്നു. സ്പീക്കർ സഭയിൽ നടത്തിയ നവീകരണത്തിൽ അഴിമതിയുണ്ടെന്നും സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെ സ്പീക്കറെ പ്രതിരോധിച്ച് ശക്തമായി രംഗത്തുവന്നു. സ്പീക്കറും…

Read More

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ‌ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. പരമ്പരാഗത മത്സ്യ ബന്ധനത്തിനും, മേൽത്തട്ടിൽ മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾക്കും തടസമുണ്ടാവില്ല. സംസ്ഥാന ത്തിന്റെ 12 നോട്ടിക്കൽ മൈൽ കടൽ പരിധിയിൽ അടിത്തട്ടിലെ മത്സ്യ ബന്ധനമാണ് നിരോധിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ആഴത്തട്ട്…

Read More

അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു

Read More

മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബ എയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ സിപിഒ ശ്യാംകുമാറിനെ സസ്‌പെൻഡ് ചെയ്തത് വിവാഹ വാഗ്ദാനം നൽകിയ ശ്യാംകുമാർ വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഡിസംബർ 31നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഷീബയും ശ്യാംകുമാറും നേരത്തെ പ്രണയത്തിലായിരുന്നു.

Read More

മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം ഈ കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി….

Read More

ബംഗാൾ കായിക മന്ത്രി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ

  പശ്ചിമ ബംഗാൾ കായിക മന്ത്രിയായ മനോജ് തിവാരി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഇടം നേടി. ഒരു വർഷത്തിന് ശേഷമാണ് മനോജ് തിവാരി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് മനോജ് തിവാരി അവസാനമായി കളിച്ചത്. മുൻ ഇന്ത്യൻ താരം കൂടിയാണ് 36കാരനായ താരം ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളും മൂന്ന് ടി20കളും തിവാരി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 27 സെഞ്ച്വറുകൾ അടക്കം 8965 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് തിവാരി…

Read More

ഐപിഎൽ: പോയിന്റ് പട്ടികയില്‍ മുന്നില്‍ ആര്? ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പട്ടിക എങ്ങനെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് നാല് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കാര്യങ്ങളെന്നതിനാല്‍ പല താരങ്ങളും താളം കണ്ടെത്താന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇത്തവണ കിരീടം പുതിയൊരു അവകാശിയിലേക്കെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. ഐപിഎല്ലിന്റെ നിലവിലെ പോയിന്റ് പട്ടിക നമുക്ക് പരിശോധിക്കാം.   പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തലപ്പത്ത് സിഎസ്‌കെയെ 16 റണ്‍സിന് തോല്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. നെറ്റ്‌റണ്‍റേറ്റിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മുന്നിട്ട് നില്‍ക്കുന്നത്….

Read More

കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി

കേരളത്തിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് ABVP സംസ്ഥാന കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിൽ രാവിലെ 11:30 മണിക്ക് വിഭജന ഭീതി ദിനം ആചരിക്കും. കാസർഗോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സർവ്വകലാശാലയിൽ ഇന്ന് മുഴുവൻ വിഭജന ഭീതി ദിനമായി…

Read More

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

  മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനെതിരെയാണ് നടപടി. അഭിലാഷ് ചന്ദ്രന്റെ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് ഡോക്ടറെ മർദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്.

Read More