ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനിയും

മാനന്തവാടി: കോവിഡിനിടെ ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പ പാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു

Read More

കണ്ണൂരില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസ്സി(42)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30 ഓടെയാണു സംഭവം. വീടിനു പിന്നിലെ പശുത്തൊഴുത്തിന് സമീപം നില്‍ക്കുമ്പോള്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഉടന്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് രാജു അരവഞ്ചാല്‍ പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാനാണ്.

Read More

മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തുകൽ സ്വദേശി സുധീഷാണ് മരിച്ചത്. 22 വയസ്സായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് അറിയുന്നു.

Read More

നടനും പിന്നണി ഗായകനുമായ സീറോ ബാബു നിര്യാതനായി

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964 മുതലാണ്.

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിൻരെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1733.69 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് വിലയിടിവിന് കാരണം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,795 രൂപയായി.

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (12.12.21) 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 203 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134051 ആയി. 132027 പേര്‍ രോഗമുക്തരായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 738 പേര്‍ ഉള്‍പ്പെടെ ആകെ 11344 പേര്‍…

Read More

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ…

Read More

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വച്ച് മെൽവിനെ പിടികൂടി. 200 കിലോമീറ്റർ പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ…

Read More

കൊട്ടിയം ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ പിതാവ്

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയത്തില്‍ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിയായ ഹാരിസ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും അതിനാല്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാരണങ്ങള്‍ ഉന്നയിച്ച്‌ പിതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Read More