24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് ബാധ; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക് എത്തുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 36,91,167 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നിന്ന് അൽപ്പം കുറവ് കഴിഞ്ഞ ഒരു ദിവസത്തിനിടെയുണ്ടായി എന്നത് ആശ്വാസകരമാണ് 24 മണിക്കൂറിനിടെ 819 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 7,85,996 പേരാണ് നിലവിൽ…

Read More

വയനാട് ജില്ലയില്‍ 325 പേര്‍ക്ക് കൂടി  കോവിഡ്;344 പേര്‍ക്ക് രോഗമുക്തി,  പോസിറ്റിവിറ്റി റേറ്റ് 9.36

  വയനാട് ജില്ലയില്‍ ഇന്ന് (15.07.21) 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 344 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.36 ആണ്. 316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69929 ആയി. 65358 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3972 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.കമ്പളക്കാട് സ്വദേശികളായ കുമ്മാളിന്‍ കെ.എം.സുഫൈല്‍ (27), മേമാടന്‍ ഷിജാസുല്‍ റിസ്വാന്‍ (25), പുള്ളിയാന്‍കുന്നേല്‍ മിഥിലാജ് (28) എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് പോലീസ് ഏച്ചോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. സുഫൈല്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് അഡീഷണല്‍ എസ്.ഐ. വി.പി. ആന്റണി, എസ്.സി.എ വി.ആര്‍. ദിലീപ് കുമാര്‍, സി.കെ.സനല്‍, സി.എസ്.ശിവദാസന്‍, എസ്.രതീഷ്, വി.പി.ജീഷ്ണു എന്നിവരുടെ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Read More

നടി പൗളി വത്സന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചു

  നടി പൗളി വത്സന്റെ ഭര്‍ത്താവ് വത്സന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ചികിത്സയിലായിരിക്കെ ന്യുമോണിയയാതോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 10:30ന് കലൂര്‍ പി വി എസ് കൊവിഡ് സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. വത്സന്‍ സിനിമാ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഈ മ യൗ, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുന്ന സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളയാളാണ് പൗളി വത്സന്‍. തനിക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവായതായി പൗളി തന്നെ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരുന്നു. തന്റെ പേരില്‍ സാമ്ബത്തിക സഹായം…

Read More

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

തേങ്കുറിശ്ശി ദുരഭിമാന കൊല,കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത. രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരുമായി കൊലപാതകം നടന്ന മാനം കുളമ്പ് കവലയിൽ തെളിവെടുപ്പ് നടത്തിയത് ഒന്നാം പ്രതി സുരേഷിന്റെ വീട്ടിൽ നിന്നാണ് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. രണ്ടാം പ്രതി പ്രഭുകുമാറിന്റെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും വസ്ത്രങ്ങളും കണ്ടെത്തി. തെളിവെടുപ്പിന് പ്രതികളെ എത്തിക്കുന്നത്…

Read More

‘തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചർച്ചകളില്ല’; ട്രംപ്

തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കൻ സംഘം വ്യാപാര ചർച്ചകൾക്കായി എത്താനായിരുന്നു ധാരണ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ അടുത്തയാഴ്ച യു എ ഇ-യിൽ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വെടിനിർത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാകോവ്…

Read More

ഡെൽഹി മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ത്രിലോക്പുരി-സഞ്ജയ് തടാകത്തിൽ നിന്നുള്ള പിങ്ക് ലൈനിൽ നിന്നുള്ള മയൂർ വിഹാർ പോക്കറ്റ് -1 സെക്ഷൻ മെട്രോ ട്രെയിൻ സർവീസുകൾ കേന്ദ്ര ഭവന, നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും. മജ്ലിസ് പാർക്കിലേക്ക് നേരിട്ട് മെട്രോ കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ വെള്ളിയാഴ്ച രാവിലെ 10.15 ന് ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ശേഷം ഈ സ്റ്റേഷനുകൾ ഉച്ചതിരിഞ്ഞ് 3 മണിയോടെ പാസഞ്ചർ സേവനങ്ങൾക്കായി തുറന്നു…

Read More

സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം

  സംസ്ഥാനത്തെ മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവൃത്തി സമയം. ബെവ് ക്യൂ ആപ്പ് ഒഴിവാക്കി ബീവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പാക്കും തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പോലീസിനാണ്. 265 ബെവ്‌കോ ഔട്ട് ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും മദ്യവിൽപ്പന. കൊവിഡ് വ്യാപനത്തെ തുടർന്ന്…

Read More

സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര…

Read More