ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ് യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു. എന്നാൽ ദുര്‍ഗ പൂജക്കായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ദുര്‍ഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. എന്നാല്‍ ഇത്തവണ അത് സംഭവിക്കാന്‍ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കണം. ഇൗ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍…