Headlines

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

  കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്. അപ്രതീക്ഷിതമായി നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തത്. അഫ്ഗാൻ സൈനികോദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ജർമൻ മിലിട്ടറിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാനാണോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യം വിടാനായി നൂറുകണക്കിനാളുകളാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരിക്കുന്നത്. വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പത്തോളം പേർ മരിച്ചിരുന്നു.

Read More

‘ബിജെപി കേരളം പിടിക്കും’; അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി സംസ്ഥാന നേതൃത്വം

കേരളം പിടിക്കുമെന്ന് അമിത് ഷാക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്.ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകി. പ്രവർത്തനം 20 ശതമാനം കൂടി പൂർത്തിയായാൽ ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനത്തിലേക്ക് കടക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു….

Read More

വയനാട് സുൽത്താൻ ബത്തേരി ബൈക്കപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്

Read More

കല്ലമ്പലം പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം പോലീസ് സ്‌റ്റേഷൻ ഡ്രൈവർ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 42 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തി രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.

Read More

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ…

Read More

കോവിഡ് വാക്സിൻ വിതരണം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കണം , ഒപ്പം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒൻപത് കോടിയിലേറെ പേരെ കൊറോണ ബാധിച്ചു, അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്തു . മഹാവ്യാധിയാണെന്ന ജാഗ്രത നിരന്തരം കൊറോണക്കെതിരെ വേണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രധാന ഗവേഷക സൗമ്യ…

Read More

Hajj Duty Saudi Airport Jobs-Interview In Kerala

It’s very a pleasure to inform you that Rahiman travels is hiring staff now, company has published their vacancies on the Rahiman travels website’s careers page, When we noticed that We were very happy to share it with job seekers, you can get every detail regarding this job in this post and also you can…

Read More

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക. എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ…

Read More