അസമിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു
അസമിലെ കരീംഗഞ്ചിൽ ഓട്ടോ റിക്ഷയും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ പത്ത് പേർ മരിച്ചു. ഛാട്ട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോ റിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. 9 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.