മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍കൂടി ഉടന്‍ തുറക്കും; ആറ് ഷട്ടറുകള്‍ വഴി 2974 ഘനയടി വെള്ളം ഒഴുക്കിവിടും

  ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തില്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്നു വൈകുന്നേരം തുറക്കും. വൈകിട്ട് മാല് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. ഇതോടെ ആകെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം ആറാകും. ഇന്ന് മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ ഒഴുക്കിവിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതോടെ ആറ് ഷട്ടറുകള്‍ഴി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ…

Read More

സ്പീക്കർ ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Read More

ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച് ഒളിവിൽ പോയ നേതാവ് പിടിയിൽ

  ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച കേസിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ യൂത്ത് കോൺഗ്രസ് നേതാവിനെ 2 വർഷത്തിനുശേഷം അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെയാണ് കായംകുളം പോലീസ് പിടികൂടിയത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് 2019 ഡിസംബറിൽ ആകാശിനെതിരെ കേസെടുക്കുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു….

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പനമരം സെക്ഷനിലെ കുണ്ടാല, മതിശേരി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂതുപറ ,സൊസൈറ്റി കവല, വട്ടകാവ് , താഴത്തങ്ങാടി, രാജീവ്ഗാന്ധി ജംഗ്ഷന്‍, കേണിച്ചിറ, കല്ലുവെട്ടി , വളാഞ്ചേരി, വെള്ളിമല ആലിലക്കുന്ന്, കോളേരി,കണ്ണാശുപത്രി,കാര്യമ്പാടി എന്നിവിടങ്ങളില്‍ നാളെ രാവിലെ…

Read More

KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

തൃശൂരിൽ KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുന്നത്. പിന്നീട് പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കൈമാറാൻ ശ്രമിക്കവെ ബസിൽ നിന്ന്…

Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ…

Read More

ഗൗരിയമ്മയുടെ നില ഗുരുതരം; വീണ്ടും ഐസിയുവിലേക്ക് മാറ്റി

  കെ ആർ ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Read More

ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീതാണ് തൂങ്ങിമരിച്ചത്. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത് ലോക്ക് ഡൗൺ സമയത്താണ് ഓൺലൈനിൽ റമ്മി കളി ആരംഭിച്ചത്. കളിയിൽ നഷ്ടം വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്നും കടമെടുത്താണ് ഇയാൾ ഓൺലൈൻ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം രൂപ കടം വന്നതിന് ശേഷമാണ് വിനീത് വീട്ടുകാരെ പോലും ഇക്കാര്യം അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ…

Read More

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം ഇന്ന്

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മകള്‍ പോലും നമുക്ക് ഉത്തേജനം പകരുന്നതാണ്. എ. വി അമ്മുക്കുട്ടിയുടെ മകള്‍ ഒരു വിപ്ലവകാരിയായി മാറുകയെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. 92ആം വയസ്സില്‍ കാണ്‍പൂരിലെ തന്‍റെ മെഡിക്കല്‍ ക്ലീനിക്കിലിരുന്ന് പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് പറയാന്‍ മാത്രം കരുത്ത് കൈവന്നത് അവിടെ നിന്നാകാം. ഇളകിമറിയുന്ന ദേശീയ സമരകാലം. ആയുധം കൈയിലേന്തി പോരാട്ടത്തിനുറപ്പിച്ച് സുഭാഷ്…

Read More

കണ്ണൂർ കൂത്തുപറമ്പിൽ 11 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലിലാണ് സംഭവം. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് സംഭവം. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമെ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.

Read More