ഡാമിൽ വിള്ളലുകളില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ. ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് ഇക്കാര്യം പറയുന്നത്. അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണ്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണ്. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006ലും 2014ലും സുപ്രീം കോടതി തന്നെ ഇത് അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

Read More

കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ

  കണ്ണൂർ ചാലാട് ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഴിക്കുന്നിലെ രാജേഷ്-വാഹിത ദമ്പതികളുടെ മകൾ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു മകളെ വാഹിദ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ നീക്കം. ഇവർക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. മകളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് പിതാവ് രാജേഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുണ്ടായതോടെയാണ് രാജേഷ് പരാതി നൽകിയത്. തുടർന്ന്…

Read More

കഴിഞ്ഞ സർക്കാരിന്റെ വികസന നയങ്ങളുടെ തുടർച്ചയാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസനനയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റ് ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസനനയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റ് ഉയർത്തിപ്പിടിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും…

Read More

അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,951 പേര്‍ മരണത്തിന് കീഴടങ്ങി. ഓരോ ദിവസം കഴിയുന്തോറും അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.മേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യയില്‍ 46,288 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 562 മരണവും റിപോര്‍ട്ട് ചെയ്തു….

Read More

നടൻ വിവേക് ഒബറോയിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

മുംബൈ: ബന്ധുവിന് മയക്കുമരുന്ന് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ നടന്‍ വിവേക് ഒബറോയിയുടെ വീട്ടില്‍ റെയ്ഡ്. മുംബൈയിലെ വസതിയിലെത്തിയാണ് ബംഗളുരു പൊലീസ് പരിശോധന നടത്തിയത് ബംഗളുരു മയക്കുമരുന്ന് കേസില്‍ ഒളിവല്‍ കഴിയുന്ന ആദിത്യ ആല്‍വ ഒബറോയിയുടെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെയാണ് പൊലീസ് ഇവിടെയെത്തിയത്. കോടതി ഉത്തരവുമായാണ് ക്രൈം ബ്രാഞ്ച് സംഘം എത്തിയത്

Read More

എസ് എൻ സി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

എസ് എൻ സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് സിബിഐ. സുപ്രീം കോടതിയിൽ നൽകിയ കത്തിലാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം കേസിന്റെ വസ്തുതകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐ കൂടുതൽ സമയം തേടിയിരിക്കുന്നത്. നാളെയാണ് കേസ് പരിഗണിക്കാനിരുന്നത്. ജസ്റ്റിസുമാരായ യുയു ലളിത്, ആർ സുഭാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ…

Read More

കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ…

Read More

10 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം; പാലക്കാട് 50കാരൻ അറസ്റ്റിൽ

  പാലക്കാട് പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തത്.

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.

Read More

ദേശീയ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു

  ചെന്നൈ: ഒരു വടക്കൻ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.  

Read More