പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും, തിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല; അമ്മ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്റായി മോഹൻലാൽ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കാൻ നീക്കം.ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്….

Read More

സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ഇ ഡി കേസിൽ ജാമ്യം

  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അതേസമയം കൊഫെപോസ ചുമത്തിയതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.

Read More

ഇന്ത്യന്‍ ദമ്പതികളെ അമേരിക്കയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ബാല്‍ക്കണിയില്‍ കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരിയായ മകള്‍

ന്യൂഡല്‍ഹി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പോലിസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍…

Read More

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെൻമെന്റ് സോൺ വാർഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂർ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാർഡ് 9), തിരൂർ മുൻസിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാർക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍…

Read More

ബീജിംഗ് ഒളിമ്പിക്‌സ്; പ്രധാന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും

  ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളുടെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്കീയിംഗ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനവും സമാപനവും…

Read More

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്; പ്രസിഡന്റ് ചർച്ചയിൽ ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ട്രംപ്   ചൈനയെ നോക്കൂ, ഇത് എത്ര മലിനമാണ്. റഷ്യയെ നോക്കു, ഇന്ത്യയെ നോക്കു, വായു മലിനമാണ്, എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രില്യൺ കണക്കിന് ഡോളർ എടുക്കേണ്ടിവന്നതിനാൽ ഞാൻ പാരീസ് കരാറിൽ നിന്ന് പിന്മാറി, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വേണ്ടത്ര…

Read More

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്. കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍…

Read More

ബംഗാളിലെ മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ തീപിടിത്തം; ഒരു രോഗി മരിച്ചു

  പശ്ചിമ ബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലുണ്ടായ തീപിടിത്തത്തിൽ ഒരു രോഗി മരിച്ചു. ബർദ്വാൻ സ്വദേശിനി സന്ധ്യാറോയി(60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട രോഗികളുടെ ബന്ധുക്കൾ തീ അണയ്ക്കാൻ ശ്രമിക്കുകയും പിന്നാലെ ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു.

Read More

മിഥുന്റെ മരണം: മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും; അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും കേസെടുക്കും

കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.

Read More