24 മണിക്കൂറിനിടെ 12,923 പേർക്ക് കൊവിഡ്; 108 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,71,294 ആയി ഉയർന്നു. 11,764 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,73,372 പേരാണ് രോഗമുക്തരായത്. നിലവിൽ 1,42,562 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 108 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,55,360 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

നല്ല ബെസ്റ്റ് ടൈം: 12 കോടി അടിച്ച ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം കുടയംപടി ഒളിപറമ്പിൽ സദാനന്ദന്. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് സമ്മാനാർഹമായ XG 218582 എന്ന ടിക്കറ്റ് സദാനന്ദൻ വാങ്ങിയത്. പാണ്ഡവത്ത് നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്. രാജമ്മയാണ് സദാനന്ദന്റെ ഭാര്യ. സനീഷ്, സഞ്ജയ് എന്നിവർ മക്കളാണ്‌

Read More

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഗ്രാഫിക് നോവലായ അഥർവ ദി ഒറിജിനിൽ അഥർവയുടെ മുഖമായി പ്രശസ്ത ക്രിക്കറ്റ് താരം എം എസ് ധോണി

  2 ഫെബ്രുവരി 2022: കോമിക് പ്രേമികൾക്കും എം എസ് ധോണി ആരാധകർക്കും സന്തോഷിക്കാൻ കാരണമേകികൊണ്ട്, വിർസു സ്റ്റുഡിയോ മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നിർമ്മിക്കുന്ന ‘അഥർവ – ദി ഒറിജിൻ’ എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിന്റെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറക്കി. സൂപ്പർ ഹീറോയും യോദ്ധാ നേതാവുമായി ക്രിക്കറ്റ് താരം തന്നെ പ്രത്യക്ഷപ്പെടുന്ന അഥർവയുടെ മോഷൻ പോസ്റ്റർ എം എസ് ധോണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഷൻ പോസ്റ്ററിൽ പരുക്കൻ…

Read More

മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് സർക്കാർ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്. ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു

Read More

ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് എസ് എ ബോബ്‌ഡെ

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ. വി രമണയുടെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്ഡെ കേന്ദ്ര സർക്കാരിന് കത്ത് നൽകി. പിൻഗാമിയുടെ പേര് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിർന്ന ജഡ്ജിയായ എൻ. വി രമണയെ നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഏപ്രിൽ…

Read More

നോക്കുകൂലി തുടച്ച് നീക്കണം; കൊടി നിറം നോക്കാതെ നടപടിവേണം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണമെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ…

Read More

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; സംസ്ഥാന സർക്കാരിന് തിരിച്ചടി

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക്…

Read More