Headlines

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ…

Read More

വയനാട് ജില്ലയില്‍ 282 പേര്‍ക്ക് കൂടി കോവിഡ്;416 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5

  വയനാട് ജില്ലയില്‍ ഇന്ന് (22.07.21) 282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 416 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72695 ആയി. 67781 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4335 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3161 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്; അന്വേഷണം ആവശ്യപ്പെട്ട് ജമീലയുടെ മകളും

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോവിഡ് ബാധിതനായി പ്രവേശിപ്പിച്ച സി കെ ഹാരീസ് ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നാരോപണത്തിനു പുറമെയാണ് മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി മറ്റുള്ളവരും എത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ മരിച്ച ജമീല, ബൈഹക്കിയ എന്നിവരുടെ ബന്ധുക്കൾ മെഡിക്കൽ കോളേജിനെതിരേ കളമശ്ശേരി പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം. വെന്റിലേറ്റർ ട്യൂബ് മാറി കിടന്നതിനാൽ ഓക്സിജൻ കിട്ടാതെയാണ് ഹാരീസി മരിച്ചത് എന്ന നഴ്സിംഗ് ഓഫിസറുടെ ആരോപണം വിവാദമായിരുന്നു. ഇത് ഡോക്ടർ നജ്മ ശരിവെക്കുകയും ചെയ്തിരുന്നു….

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് 1600 രൂപയുടെ കുറവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. ഒരു മാസം തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ വില ഇടിയുന്നതാണ് ഇന്ന് കണ്ടത്. പവന് ഇന്ന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,200 രൂപയായി. 4900 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച രണ്ട് തവണയായി സ്വർണത്തിന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

പെരിക്കല്ലുർ കടവിൽ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷണൻ വോട്ടഭ്യർത്ഥിച്ചു

പെരിക്കല്ലുർ കടവിൽ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷണൻ വോട്ടഭ്യർത്ഥിച്ചു . ഡി സി സി ജനറൽ സെക്രട്ടറി അഡ്വ PD സജി ,മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ , ജില്ലാ പഞ്ചായത്തംഗം ബീന ജോസ് , പഞ്ചായത്ത് പ്രസിഡൻ്റ് PK വിജയൻ , P K ജോസ് , ഷിനോയി തോമസ് , അബിജിത്ത് ,മേഴ്സി ബെന്നി എന്നിവർ ഒപ്പമുണ്ടായ രു ന്നു

Read More

തമിഴ്നാട്ടിൽ കസ്റ്റഡി മരണം

തമിഴ്നാട്ടിൽ കസ്റ്റഡി മരണം. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 27 വയസ്സുള്ള മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ ആണ്‌ മരിച്ചത്. തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച, മധുരയിൽ നിന്ന് മടപ്പുറം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതിനെത്തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജിത് കുമാർ വീൽചെയറിൽ നിന്ന് യുവതിയുടെ അമ്മയെ ഇറങ്ങാൻ…

Read More

കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ്…

Read More

ഉമ്മൻ ചാണ്ടിയെ മറയാക്കി കളിക്കരുത്; ചെന്നിത്തലയെ വിമർശിച്ച് തിരുവഞ്ചൂർ

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ നിന്ന് കളിക്കരുത്. പാർട്ടിയിൽ പകയുടെ കാര്യമില്ല. പാർട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കണം. ഉമ്മൻ ചാണ്ടിക്ക് കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരു സ്ഥാനമുണ്ട്. അത് ചോദ്യം ചെയ്യാൻ ആരും തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു താൻ പാർട്ടിയുടെ നാലണ മെമ്പറാണെന്നും…

Read More

“ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം” ; സ്വപ്‌നം ബാക്കിവച്ച് മറഡോണ യാത്രയായി

കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും. അറുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ഇനിയും പൂർത്തിയാകാത്ത എന്തെങ്കിലും സ്വപ്‌നം ബാക്കിയുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ ; ഇംഗ്ലണ്ടിനെതിരെ ഒരിക്കല്‍ കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം!  

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ വഴിവിട്ട നിയമനങ്ങൾക്ക് ശ്രമം, ബിജെപി ശക്തമായി പ്രതിഷേധിക്കും; വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം സ്പോൺസേർഡ് അനധികൃത നിയമനം നടക്കുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സിപിഐഎം അംഗങ്ങളെയും അനുഭാവികളെയും കോർപ്പറേഷനിൽ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണ് അനധികൃത നിയമനങ്ങൾക്ക് സിപിഐഎം ശ്രമിക്കുന്നത്. 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്ന് കോർപ്പറേഷനിൽ അയച്ചുകൊടുത്തു. 403 പേർ അഭിമുഖത്തിനെത്തി. അതിൽ നിന്നും 56 പേരെ തിരഞ്ഞെടുത്തു. 56 പേരെ ആര് അഭിമുഖം നടത്തിയെന്നോ എവിടെ…

Read More