പേന്‍ ശല്യത്തിന് വെറും സെക്കന്റുകള്‍ മാത്രം; ഉറപ്പുള്ള പരിഹാരം

  പേന്‍ ശല്യം എന്ന് പറയുന്നത് തന്നെ നമ്മളെയെല്ലാം വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടത് ഏതൊക്കെയാണ് നിങ്ങളെ പേന്‍ ശല്യത്തില്‍ നിന്ന് മുക്തരാക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് തന്നെയാണ്. ചില സമയങ്ങളില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍, നാമെല്ലാവരും തലയിലെ പേനിനെക്കൊണ്ട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ തലയിലായാലും നിങ്ങളുടെ കുട്ടികളിലായാലും. പേന്‍ ചെറിയ അസ്വസ്ഥതകള്‍ മാത്രമല്ല, അവ ശരിക്കും പറഞ്ഞാല്‍ അപകടകാരികള്‍ തന്നെയാണ്. ഒരു കുടുംബാംഗത്തിന്…

Read More

ബിഹാറിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി

ബീഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞു. നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു

Read More

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.57 ആണ്. 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67871 ആയി. 63606 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3666 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2520 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട, സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് രാഹുൽ ഗാന്ധി

കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണമെന്ന് രാഹുൽ ഗാന്ധി. സിംഘു അതിർത്തിയിൽ കർഷകർക്കെതിരായി നടന്ന അക്രമം അംഗീകരിക്കാനാകില്ല. കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതുണ്ടാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. കർഷകരുടെ ജീവിതം തകർക്കുന്നതാണ് കാർഷിക നിയമം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തിവിട്ടതെന്നും രാഹുൽ ചോദിച്ചു. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ടു പോകില്ല. സമരം ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. അതിനെ അടിച്ചമർത്താൻ സാധിക്കില്ല….

Read More

ഒക്ടോബര്‍ 25 മുതല്‍ തീയേറ്ററുകള്‍ തുറക്കുന്നു; പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം

  തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നു. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുള്ള മാർഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയിൽനിന്നുള്ളവരുടെ തുടർച്ചയായ ആവശ്യവും സമ്മർദ്ദവും പരിഗണിച്ചാണ് സർക്കാർ തീരുമാനം. അൻപതു ശതമാനം സീറ്റുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദർശനത്തിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എ.സി. അടക്കം പ്രവർത്തിപ്പിക്കാം.

Read More

ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് കുത്തേറ്റു

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാർഥിയും ചേലൂർ സ്വദേശിയുമായ ടെൽസനാണ് കുത്തേറ്റത്. വിദ്യാർഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടാണ് സഹപാഠിയായ ടെൽസൻ ഇടപെട്ടത്. ഇതോടെ സാഹിർ കയ്യിൽ…

Read More

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി: ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിയുടെ അന്വേഷണം നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ച്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രവര്‍ത്തികള്‍ ആത്മവിശ്വാസം നല്‍കുന്നില്ല എന്നും നിരീക്ഷണം . കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി…

Read More

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടക്കിയെത്തിക്കുന്നു. ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മഷ്ഹാദിൽനിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു.ഇസ്രായേലിൽ നിന്നും ജോർദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും. ഇറാൻ -ഇസ്രായേൽ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി ഇന്ത്യ വേഗത്തിൽ ആക്കിയത്. അതേസമയം ശ്രീലങ്ക നേപ്പാള്‍ പൗരന്മാരുടെ പട്ടികയും ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍…

Read More

ബീഹാറില്‍ നൂറോളം പേര്‍ കയറിയ ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഭഗല്‍പൂര്‍: ബീഹാറിലെ ഭഗല്‍പൂരില്‍ നൂറോളം പേര്‍ കയറിയ ബോട്ട് യാത്രാ മധ്യേ മുങ്ങി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഭഗല്‍പൂര്‍ നൗഗച്ഛിയ പ്രദേശത്ത് ഗംഗാനദിയിലാണ് സംഭവം.   ബോട്ടില്‍ നൂറോളം പേരാണ് ഉണ്ടായിരുന്നത്്. അതില്‍ ഏകദേശം 15 പേരെ രക്ഷപ്പെടുത്തി. യാത്രക്കിടയില്‍ ബോട്ട് പെട്ടെന്ന് മുങ്ങാന്‍ തുടങ്ങുകയായിരുന്നു.   രക്ഷപ്പെട്ട നിരവധി പേരുടെ ബന്ധുക്കള്‍ ഇപ്പോഴും ബോട്ടിലുള്ളതുകൊണ്ട് എല്ലാവരും പരിഭ്രാന്തിയിലാണ്. പോലിസും രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.    

Read More