ഇന്ത്യയില്ല; 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള നടപടികളായി
റിയാദ്: 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്. എന്നാൽ ആദ്യ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയെ ഉൾപ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയർലൈൻസ് പുറത്ത് വിട്ടിരിക്കുന്നത്. സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് സൗദി എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകൾ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ സൗദിയ വിമാന കമ്പനി വെബ്സൈറ്റിൽ പ്രസിദ്ദീകരിച്ചു. ഇതനുസരിച്ച് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പ്രത്യേകഫോം…