കൊവിഡ് നിയന്ത്രണങ്ങൾ: രഞ്ജി ട്രോഫി ഇത്തവണയുണ്ടാകില്ലെന്ന് ബിസിസിഐ

ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടു പോകുമെന്നും ബിസിസിഐ വ്യക്തമാക്കി 87 വർഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുക എന്നതായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ഇതിന് ചെലവ് കൂടുതലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും….

Read More

നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും….

Read More

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് 2.300 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതിന് ശേഷം തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടിയിലും സ്വർണക്കടത്ത് നിർബാധം തുടരുന്നുണ്ട്.

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

  നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർ വിസ്താരം. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും കോടതി ചോദിച്ചു എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ…

Read More

മഴക്കാലത്ത് റിലീഫ് ക്യാമ്പുകളില്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ രോഗം പടരും; ക്രമീകരണങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്നും 6ന് വീടും പരിസരവുമാണ് ശുചിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം. ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള യാത്രികർ 60 പരീക്ഷണങ്ങളാണ് നടത്തുക. കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു….

Read More

വാക്‌സിനേഷൻ ഫലപ്രദം; രാജ്യാന്തര വിമാനയാത്ര പുനരാരംഭിക്കാമെന്ന പഠനത്തെ പിന്തുണച്ച് പുതിയ കണ്ടെത്തല്‍

ദോഹ: ഖത്തർ ആരോഗ്യമേഖലയിലെ വിദഗ്ധരും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള അന്വേഷകരും സഹകാരികളും നടത്തിയ ഒരു പഠനം, കോവിഡ് 19 തടയുന്നതിൽ പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പും മുൻകാല അണുബാധയും വളരെ ഫലപ്രദമാണെന്നും കോവിഡ് 19 യുഗത്തിൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുന്നത് യുക്തിസഹമാണെന്നും കാണിക്കുന്ന മുൻ ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പ്രശസ്തമായ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, വെയിൽ കോർണൽ മെഡിസിൻഖത്തർ, ഖത്തർ…

Read More

മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. 2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്. 377…

Read More

കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബരാമുള്ളയിലെ പത്താനിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത് പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിലിനെത്തിയത്. പൊടുന്നനെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ തുടരുകയാണ്.

Read More

സ്ഥിതി ഗുരുതരം; രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കും, സാധ്യമായ ഏത് മാര്‍ഗവും സ്വീകരിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: ഗൗരവമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണം. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍…

Read More