പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം

  ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെതിരെ പൊരുതിയാണ് സുഹാസ് ഈ നേട്ടം കൈവരിച്ചത്. നോയിഡ ജില്ലാ മജിസ്‌ട്രേറ്റും, കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് 38-കാരനായ സുഹാസ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നേട്ടവും സുഹാസിന് സ്വന്തം. ലോക ഒന്നാം നമ്പർ താരത്തിന് ശക്തമായ വെല്ലുവിളിയാണ് സുഹാസ് ഉയർത്തിയത്. സെമിയിൽ ഇന്തോനേഷ്യയുടെ ഫ്രെഡി…

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്; ഐസോലേഷനിൽ പ്രവേശിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഹൈദരാബാദിൽ ഉപരാഷ്ട്രപതി ഒരാഴ്ച ഐസോലേഷനിൽ തുടരുമെന്ന് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതിയുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഐസോലേഷനിലേക്ക് മാറണമെന്നും പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചു.

Read More

ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം,​ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

  അനാരോഗ്യകരമായ ഭക്ഷണവും വ്യായാമത്തിന്റെ കുറവും ‌ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ആർത്തവ ദിവസങ്ങളിൽ വ്യായാമം ഒഴിവാക്കാതിരുന്നാൽ അസ്വസ്ഥത കുറയ്ക്കാം. തലവേദന, ക്ഷീണം എന്നിവയെ കുറയ്ക്കാനും വ്യായാമം സഹായിക്കും. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആർത്തവകാല ലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. കൂടാതെ ഐസ്ക്രീം, ചീസ്, ബട്ടർ തുടങ്ങിയ പാലുത്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്. കാരണം ഇവ ചിലരിൽ വായു പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇടവിട്ടുള്ള കാപ്പികുടി ഒഴിവാക്കണം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാതുക്കൾക്ക് അസ്വസ്ഥതകൾ കൂട്ടും. ആർത്തവ…

Read More

കൊവിഡ് മരണനിരക്ക് കൂടുന്നു; ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി…

Read More

മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച കലാകാരനാണ് ഒട്ടകങ്ങൾ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചതാണ്. ഏതാനും സിനിമകളിലും പാട്ടുകൾ ആലപിച്ചിട്ടുണ്ട്. തിഴ്‌നാട്ടിലെ തെങ്കാശിയിലാണ് ജനനം. ചെറുപ്പത്തിലെ കുടുംബം തലശ്ശേരിയിലേക്ക് വരികയായിരുന്നു. തമിഴിൽ മുരുക ഭക്തി ഗാനങ്ങളും പീർ മുഹമ്മദിന്റേതായുണ്ട്.

Read More

തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത; അന്വേഷണം തുടങ്ങി

  തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരനായ ബേർട്ടിയുടെ മരണത്തിൽ ദുരൂഹത. കൊട്ടാരക്കര സ്വദേശിയായ ബേർട്ടിയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.  മദ്യപിച്ച് എ ആർ ക്യാമ്പിലുണ്ടായ സംഘർഷത്തിലാണ് ബേർട്ടിക്ക് പരുക്കേറ്റതെന്ന് ബന്ധുക്കൾ പറയുന്നു മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പോലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ ബേർട്ടി അന്തരിച്ചു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

അഫ്ഗാൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ബ്ലിങ്കന്റെ പ്രസ്താവന. പാക്കിസ്ഥാനും യോഗത്തിൽ പങ്കെടുത്തിരുന്നു. താലിബാനെ തുറന്ന് പിന്തുണക്കുകയും പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരെ വ്യോമാക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ തന്നെയാണ് പാക്കിസ്ഥാൻ അമേരിക്കയുടെ പ്രസ്താവന പിന്താങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി…

Read More

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്. വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം…

Read More

നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും. പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന…

Read More

പ്രഖ്യാപനം വെറുംവാക്കായി; അഫ്ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചതായി യുഎൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തെരഞ്ഞെുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാൻ അംഗങ്ങൾ അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട് അധികാരം പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് താലിബാൻ സ്വീകരിക്കുന്നത്. താലിബാൻ വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും പ്രതികാര നടപടികളുണ്ടാകില്ലെനന്ന് അറിയിച്ചതും. എന്നാൽ കഴിഞ്ഞ രണ്ട്…

Read More