മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച കലാകാരനാണ്

ഒട്ടകങ്ങൾ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചതാണ്. ഏതാനും സിനിമകളിലും പാട്ടുകൾ ആലപിച്ചിട്ടുണ്ട്.

തിഴ്‌നാട്ടിലെ തെങ്കാശിയിലാണ് ജനനം. ചെറുപ്പത്തിലെ കുടുംബം തലശ്ശേരിയിലേക്ക് വരികയായിരുന്നു. തമിഴിൽ മുരുക ഭക്തി ഗാനങ്ങളും പീർ മുഹമ്മദിന്റേതായുണ്ട്.