സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക…

Read More

ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് ലക്ഷങ്ങളും ആഭരണവും തട്ടിയ യുവതി പിടിയിൽ

  പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം യുവാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും കവർന്ന സംഭവത്തിൽ യുവതി പിടിയിൽ. തൃശ്ശൂർ ചേലക്കര സ്വദേശി മിനി ആണ് അറസ്റ്റിലായത്. തൃശ്ശൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ് സമൂഹ മാധ്യമത്തിലൂടെയാണ് മിനി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഷൊർണൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ ആഭരണങ്ങളും അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു ഒരാഴ്ചക്ക് ശേഷം…

Read More

വയനാട് ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (15.02.22) 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164209 ആയി. 159419 പേര്‍ രോഗമുക്തരായി. നിലവില്‍ 3608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3472 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 881 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 205 പേര്‍ ഉള്‍പ്പെടെ ആകെ 3608…

Read More

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. കളി തുടങ്ങി നാല് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കാതെ ശിഖര്‍ ധവാന്‍ റണ്ണൗട്ടായി മടങ്ങി. പൃഥ്വി ഷായുമായുണ്ടായ ആശയ കുഴപ്പാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാം…

Read More

രാജസ്ഥാനെ ഷാര്‍ജയും കൈവിട്ടു; ഡല്‍ഹിക്കു വമ്പന്‍ ജയം, ഒന്നാമത്

ഷാര്‍ജ: ഐപിഎല്ലില്‍ ഈ സീസണില്‍ ഭാഗ്യവേദിയായ ഷാര്‍ജയും രാജസ്ഥാന്‍ റോയല്‍സിനെ കൈവിട്ടു. ഈ വേദിയില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്ത രാജസ്ഥാന് പക്ഷെ മൂന്നാം വരവില്‍ പിഴച്ചു. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 46 റണ്‍സിന്റെ കനത്ത തോല്‍വിയാണ് സ്റ്റീവ് സ്മിത്തും സംഘവും ഏറ്റുവാങ്ങിയത്. ഇതോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 185 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന് പക്ഷെ ഡല്‍ഹിയുടെ തകര്‍പ്പന്‍ ബൗളിങിനും ഫീല്‍ഡിങിനും…

Read More

ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

  മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്,അതെ സമയം തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം ദുല്‍ഹജ്ജ് പതിനാല്…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക. നേരത്തെ സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാ വശങ്ങളെയും പരിശോധിച്ചല്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടും കോടതിയിൽ നടന്നിട്ടുള്ള മറ്റ് കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയിലേക്ക് സർക്കാർ പോകുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ…

Read More

പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണം: ലക്ഷ്യം പീഡനമെന്നും പൊലീസ്

  മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം…

Read More

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർനന്ദയുടെ ആത്മഹത്യ, പൊലീസിനെതിരെ ബാലാവകാശ കമ്മിഷൻ

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ രണ്ട് മാസമായിട്ടും പ്രതികളെ ചേർക്കാത്തതിനെതിരെയാണ് കമ്മീഷൻ പൊലീസിനെതിരെ തിരിഞ്ഞത്. പോലീസ് അന്വേഷണത്തിലെ കാലതാമസം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരണശേഷം രണ്ട് മാസം കഴിഞ്ഞിട്ടും വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകരെ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ചോദിക്കുന്നു. സംഭവം നടന്ന ഉടൻ തന്നെ പോക്സോ നിയമപ്രകാരം…

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസിന് തിരിച്ചടി: അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമന്ന ആവശ്യം കോടതി തള്ളി. കസ്റ്റഡി അപേക്ഷ കോടതി തള്ളിയതോടെ അര്‍ജുനെ ജയിലില്‍ അയച്ചു. കേസില്‍ വിശദ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇതിനായി അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ‘ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്‍ജുന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്….

Read More