
‘ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്’; പ്രധാനമന്ത്രി
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .സബ് കാ സാഥ്, സബ്കാ വികാസ് എന്നത് ഗുരുദേവൻ്റെ ആശയമാണ്. ശ്രീ നാരായണഗുരു 100 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിയെ പ്രശംസിച്ചു. “മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി…