1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

  സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

Read More

അണ്‍ലോക്ക് 5: സിനിമാ തിയറ്ററുകൾക്കും, പാർക്കുകൾക്കും തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു സിനിമ തിയറ്ററുകള്‍ തുറക്കാമെന്നതാണ് ഇതില്‍ പ്രധാനം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്.   അതേസമയം, കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ്…

Read More

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു: സന്ദീപ്

  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ വെളിപ്പെടുത്തി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും കെ.ടി ജലീല്‍ എംഎല്‍എയുടെയും പേരുപറയാനും ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിനുശേഷമായിരുന്നു സന്ദീപ് നായരുടെ വെളിപ്പെടുത്തലുകള്‍. ‘കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്. കെ.ടി ജലീലിന്റെയും പി.ശ്രീരാമകൃഷ്ണന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ പേര് പറയാനും ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. കേസില്‍ നിന്ന് രക്ഷിക്കാമെന്നും ഇ.ഡി വാഗ്ദാനം…

Read More

ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ബംഗാളിൽ 294 മണ്ഡലങ്ങളിലെ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് ഇന്ന് വോട്ടെടുപ്പ്. അസമിൽ മുഖ്യമന്ത്രി സർബാനന്ദ സനോവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 1.54 കോടി വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കും. ബംഗാളിൽ ജംഗൽഹൽ മേഖലയിലാണ് ആദ്യഘട്ട പോളിംഗ് കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. 684 അർധ സൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. ബംഗാളിയിലെ പുരുളിയിൽ പോളിംഗ്…

Read More

24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയർന്നു. 8,26,876 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 63,01,928 പേർ രോഗമുക്തി നേടി. 730 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ 12 ശതമാനത്തോളം പേർ കേരളത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് രോഗികളുടെ…

Read More

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു

    കൽപറ്റ: മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ മാനന്തവാടി പരിയാരംകുന്ന് സ്വദേശിനി പി ടി ജമീല(54) യാണ് ചികിൽസയിലിരിക്കെ ഇന്നു രാലിലെ മരണപ്പെട്ടത്. ഭർത്താവ്: ഹസൻ. മകൻ: റാഷിദ്.    

Read More

തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയും കാമുകനും ചേർന്ന് ഭർത്താവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ്(36) കൊല്ലപ്പെട്ടത്. ഭാര്യയായ അഞ്ജുവുമായി ഇയാൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു അടുത്തിടെ അഞ്ജു ശ്രീജുവെന്ന യുവാവുമായി അടുപ്പത്തിലായി. തുടർന്ന് ഇരുവരും ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചു. ഇത് അരുൺ എതിർത്തതാണ് കൊലപാതകത്തിന് കാരണമായത്. ചൊവ്വാഴ്ച രാത്രി ശ്രീജുവും അഞ്ജുവും ചേർന്ന് അരുണിനെ വിളിച്ചു വരുത്തുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

Read More

മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ

മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി പെരുമ്പാവൂർ…

Read More

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ്, 2 മരണം; 1554 പേർക്ക് രോഗമുക്തി

  കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 24,766 പേർ…

Read More

പെട്രോൾ, ഡീസൽ വില വർധന: സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമെന്ന് പെട്രോളിയം മന്ത്രി

പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട് കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നിരിക്കെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ…

Read More